Newage News
04 Dec 2020
കൊച്ചി: 2021ഓടെ ഇന്ത്യയിലെ ബിസിനസ് സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രഖ്യാപിച്ച് റേറ്റിങ് ഏജൻസിയായ മൂഡീസ്. 2021ൽ നിലവിലെ കൊവിഡ് പ്രതിസന്ധികളിൽ നിന്ന് കരകയറി തുടങ്ങുമെന്നും 2022 മാര്‍ച്ചിൽ അവസാനിയ്ക്കുന്ന സാമ്പത്തിക വര്‍ഷത്തിൽ 8 ശതമാനം വളര്‍ച്ച നേടിയേക്കുമെന്നുമാണ് മൂഡീസിൻെറ അനുമാനം. എന്നാൽ കൊവിഡ് വ്യാപനം തുടര്‍ന്നാൽ തിരിച്ചു കയറ്റം വളരെ ചെറിയ തോതിൽ ആയിരിക്കും എന്ന മുന്നറിയിപ്പും മൂഡീസ് നൽകുന്നുണ്ട്.
വിവിധ സര്‍ക്കാര്‍ പദ്ധതികൾക്ക് കീഴിൽ സംരംഭകര്‍ക്ക് വായ്പാ ലഭ്യത ഉണ്ടെന്നതും പലിശ നിരക്കുകൾ ഏറ്റവും കുറഞ്ഞ നിലവിലെ സാഹചര്യവും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും ആശ്വാസകരമാണ്. ഇനി പുതിയ ലോക്ക്ഡൗണുകൾ ഉണ്ടായേക്കില്ല എന്ന പ്രതീക്ഷകൾ പഴയ ലോക്ക്ഡൗൺ കാലത്തെ പോലെ ഉപഭോക്തൃ ഡിമാൻഡുകൾ കുത്തനെ ഇടിച്ചേക്കില്ല എന്ന നേട്ടവുമുണ്ട്.
അതേസമയം ഈ രംഗത്ത് സര്‍ക്കാരിൻെറ പൊതുകടം ഉയരുന്നതും വരുമാനം കുറഞ്ഞതും അധിക പണലഭ്യതയ്ക്കുള്ള സാധ്യതകൾ കുറയ്ക്കും. 2023 സാമ്പത്തിക വര്‍ഷത്തോടെ മൊത്തം വരുമാനത്തിൻെറ 93 ശതമാനത്തോളം ആയി കടം ഉയരുമെങ്കിലും പിന്നീട് ഇത് കുറയും. 2030-ഓടെ 80 ശതമാനമായി മാറും. ഉയര്‍ന്നു വരുന്ന കടബാധ്യത സൃഷ്ടിയ്ക്കുന്ന ആശങ്കകൾ മറുഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. എന്തായാലും കൊവിഡ് അനന്തര കാലത്തും സ്ഥിതിഗതികൾ അത്ര സുഗമമായിരിക്കില്ലെന്നാണ് സൂചന.