TECHNOLOGY

ഡിജിറ്റൽ കെവൈസിയുമായി കൈസോ; തിരിച്ചറിയൽ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിന് ഏറ്റവും മികച്ച ആപ്പ് ഇനി ഗൂഗിൾ പ്ലേ സ്‌റ്റോറിൽ

14 May 2019

ന്യൂഏജ് ന്യൂസ്, ഉപകരണത്തിൽ ഡേറ്റ സുരക്ഷിതമായി സൂക്ഷിക്കുന്ന അതിവേഗ ഫ്‌ളക്‌സിബിൾ ഡിജിറ്റൽ കെവൈസി ആപ് ‘കൈസോ’ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ അവതരിപ്പിച്ചു. ഫിൻടെക് സ്റ്റാർട്ടപ്പായ എഫ്ആർഎസ് ലാബ്‌സ് ആണ് തിരിച്ചറിയൽ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിന് ഏറ്റവും മികച്ച ഒസിആറും കംപ്യൂട്ടർ വിഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് കൈസോ അവതരിപ്പിക്കുന്നത്.

എൻഡ് ഉപഭോക്താക്കൾക്ക് തങ്ങളുടെ തിരിച്ചറിയൽ രേഖകൾ വേഗത്തിലും അനായാസവും സ്‌കാൻ ചെയ്ത് മൊബൈൽ ഉപകരണങ്ങളിൽ സംരക്ഷിക്കുന്നതിന് കൈസോ സഹായിക്കുന്നു. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാതെ തന്നെ സ്‌കാനിങ്ങും ഫെയ്സ് ക്യാപ്ച്ചർ സാങ്കേതികവിദ്യയും ഓഫ്‌ലൈനിൽ പ്രവർത്തിക്കുന്നു. ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും പൂർണ സുരക്ഷിതമാക്കുകയും ചെയ്യുന്നു.

വിപണിയിൽ ലഭ്യമായ മറ്റ് ആപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായി കൈസോ ഉപയോഗിച്ച് സ്‌കാൻ ചെയ്ത രേഖകൾ ഉപഭോക്താക്കളുടെ ഫോണിലാണ് (എൻക്രിപ്റ്റ് ചെയ്തത്) സൂക്ഷിക്കപ്പെടുക. ക്ലൗഡ് സ്റ്റോറേജിലേക്ക് പോകില്ല. അതിനാൽ ഹാക്കിങ്, ചോർച്ച, സ്വകാര്യതലംഘനം തുടങ്ങിയ ഭീഷണികൾ ഇല്ല.



Related News


Special Story