STARTUP

ഫോബ്‌സിന്റെ ഏപ്രിൽ ലക്കത്തിൽ ഇടം നേടി 2 മലയാളി യുവസംരംഭകർ; 'ലൈവ്‌ലി' സ്റ്റാർട്ടപ് കമ്പനി സഹായിക്കുന്നത് ഹെൽത് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുക വിദഗ്ധമായി കൈകാര്യം ചെയ്യുവാൻ

30 May 2019

ന്യൂഏജ് ന്യൂസ്, കോട്ടയം ∙ അമേരിക്കൻ സാമ്പത്തിക ദ്വൈവാരികയായ ഫോബ്‌സിന്റെ ഏപ്രിൽ ലക്കത്തിൽ ഇടം നേടി 2 മലയാളി യുവസംരംഭകർ. 'ലൈവ്‌ലി'  സ്റ്റാർട്ടപ് കമ്പനിയുടെ സ്ഥാപകരായ അലക്‌സ് സിറിയക് എടമ്പാടം, ഷോബിൻ ബേബി ഊരാളിൽ എന്നിവരെക്കുറിച്ചാണു ഫോബ്സിൽ ലേഖനമുള്ളത്.

ഹെൽത് സേവിങ്സ് അക്കൗണ്ടിൽ (എച്ച്എസ്എ) നിക്ഷേപിക്കുന്ന തുക വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിനു സഹായകരമായ 'ലൈവ്‌ലി' എന്ന കമ്പനി അമേരിക്കൻ മലയാളി സുഹൃത്തുക്കളുടെ ആദ്യ സംരംഭമാണ്.

അലക്‌സ് കമ്പനിയുടെ സിഇഒയും ഷോബിൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമാണ്.  ഒരു മാസം എത്ര തുക ഇടണമെന്നു നിബന്ധനയില്ലാത്ത ലൈവ്‌ലി കമ്പനി വഴി ‘ഡെഡ് മണി' ആയി കരുതപ്പെടുന്ന നിക്ഷേപം ഉപയോഗിച്ച് മികച്ച റിട്ടേൺ ഉപഭോക്താക്കൾക്കു ലഭ്യമാക്കാൻ സാധിക്കുമെന്നതാണു പ്രത്യേകത. സാൻഫ്രാൻസിസ്‌കോയിലെ ഓഫിസിൽ 28 ജീവനക്കാരുണ്ട്.



Related News


Special Story

വെഞ്ചര്‍ നിക്ഷേപത്തിന്റെ കഥയുമായി മറ്റൊരു മലയാളി സ്റ്റാർട്ടപ്പ് സംരംഭം കൂടി; ക്ലൗഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വേസ്പാരോയില്‍ പ്രൈം വെഞ്ചര്‍ പാര്‍ട്‌ണേഴ്‌സിന്റെ 9.7 കോടി നിക്ഷേപം
യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; സംരംഭം തുടങ്ങാനും തൊഴിലവസരം സൃഷ്ടിക്കാനും യുവാക്കള്‍ക്ക് നിരവധി വാഗ്ദാനങ്ങൾ, ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നും പ്രഖ്യാപനം