ECONOMY

വിലസൂചികയിലെ വൻ വർധന റിസർവ് ബാങ്കിന് വെല്ലുവിളി; വായ്പപ്പലിശ കുറയ്ക്കാനുള്ള സാധ്യത വിരളമെന്ന് വിലയിരുത്തൽ

Newage News

14 Jan 2020

കൊച്ചി: ഉപഭോക്തൃ വിലസൂചികയിലെ വൻ വർധന സർക്കാരിനെന്നപോലെ റിസർവ് ബാങ്കിനും വെല്ലുവിളിയാകും. ചില്ലറ വിൽപന വില ആധാരമാക്കിയുള്ള ഈ വിലക്കയറ്റത്തോതാണ് റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിർണയമടക്കമുള്ള നയ രൂപീകരണത്തിനു പരിഗണിക്കുക.  ആശാസ്യമായ വിലക്കയറ്റം 4% (2% കൂടുകയോ കുറയുകയോ ചെയ്യാം) എന്നതാണ് റിസർവ് ബാങ്കിന്റെ നിലപാട്. ആ നില മറികടന്നു എന്നതാണ് ഡിസംബറിലെ സ്ഥിതി. 

കേന്ദ്ര ബജറ്റിനു തൊട്ടുപിന്നാലെ, ഫെബ്രുവരി ആറിന് റിസർവ് ബാങ്ക് നയപ്രഖ്യാപനം നടത്താനിരിക്കേ പുറത്തുവന്ന ഈ കണക്ക്, വായ്പപ്പലിശ കുറയ്ക്കാനുള്ള സാധ്യത വിരളമാക്കുന്നു. പലിശ കുറച്ച് പണലഭ്യത കൂടിയാൽ വിപണിയിൽ ഡിമാൻഡ് ഉയരുമെന്നും അതു വീണ്ടും വിലക്കയറ്റത്തിനു വഴിവയ്ക്കുമെന്നും കണക്കാക്കുന്നു. എന്നാൽ, രാജ്യത്ത് ഇപ്പോൾ വളർച്ചനിരക്ക് ഉയർത്തുകയാണു മുഖ്യ ലക്ഷ്യമെന്നും അതിനു പലിശ കുറയ്ക്കണമെന്നുമാണു മറുവാദം. ഭക്ഷ്യവിലക്കയറ്റം താൽക്കാലികമാണെന്നും അവർ പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ