FINANCE

ഓഹരി വിപണിയിലെ ചാഞ്ചാട്ടം തിരിച്ചടിയായി; മ്യൂച്വൽ ഫണ്ടുകളിലെത്തിയത് 1.11 ലക്ഷം കോടി രൂപ മാത്രം

11 Apr 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്ക് കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപകർ ഒഴുക്കിയത്  1.11 ലക്ഷം കോടി രൂപ. 2017–18ൽ 1.71 ലക്ഷം കോടി നിക്ഷേപമെത്തിയ സ്ഥാനത്താണിത്. 35% ഇടിവ്.  ഓഹരി വിപണിയിലെ ചാഞ്ചാട്ടമാണ് നിക്ഷേപം കുറയാൻ കാരണം. 

എന്നാൽ മൊത്തം മ്യൂച്വൽ ഫണ്ടുകൾ കൈകാര്യ ചെയ്ത ആസ്തി മുൻ കൊല്ലത്തെക്കാൾ കൂടി. 7.73 ലക്ഷം കോടി രൂപയാണ്. ഇക്കഴിഞ്ഞ മാർച്ചിലെ സ്ഥിതിയെക്കാൾ 3% വർധന. തവണയായി പണമടയ്ക്കുന്ന എസ്ഐപി രീതിയിൽ 92,693 കോടി രൂപയാണ് ഫണ്ടുകളിലെത്തിയത്. എസ്ഐപി അക്കൗണ്ടുകൾ 2017–18ൽ 2.11 കോടിയായിരുന്നത് 2018–19ൽ 2.62 കോടിയായി.



Related News


Special Story