CORPORATE

ബിസിനസ് ന്യൂസ് അപ്ഡേറ്റ്

Manu

11 Sep 2021

റിവിറ്റൽ എൻഎക്സ്ടി അവതരിപ്പിച്ചു കൊണ്ട് പോഷകാഹാര വിഭാഗത്തിലേക്ക് ചുവടുവച്ച് സൺഫാർമ. റിവിറ്റൽ എച്ച് എന്ന ഹെൽത്ത് സപ്ലിമെന്റ് ബ്രാൻഡിന്റെ കീഴിലാണ് ഉത്പന്നം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഉത്പന്നം ആമസോണിൽ ലഭ്യമാണ്.

ലാപ്‌റ്റലോൾ ഹൈഡ്രോക്ലോറൈഡ് കുത്തിവയ്പ്പിന് യു.എസ്.എഫ്.ഡി.എയുടെ അന്തിമ അനുമതി സ്വന്തമാക്കി ക്യാപ്‌ലൈൻ സ്റ്റെറൈൽസ്. കാപ്ലിൻ പോയിന്റിന്റെ അനുബന്ധ സ്ഥാപനമാണ് ക്യാപ്‌ലൈൻ സ്റ്റെറൈൽസ്. രോഗികളിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനാണ് മരുന്ന് ഉപയോഗിക്കുക.

ആഗസ്റ്റിൽ ഇക്യുറ്റി മ്യൂച്വൽ ഫണ്ട് ഇൻഫ്ലോ 24392 കോടി രൂപയായി രേഖപ്പെടുത്തി. ജൂലെെയിൽ ഇത്  20,742.8 കോടി രൂപയായിരുന്നു. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

ജിൻഡാൽ സ്റ്റീൽ & പവർ ലിമിറ്റഡ് 106 മില്യൺ ഡോളറിന്റെ ഡെറ്റ് മുൻകൂറായി അടച്ചു. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിൻഡാൽ സ്റ്റീൽ & പവർ ഓസ്ട്രേലിയ ലിമിറ്റഡിന്റെ വായ്പായാണ് അടച്ചത്. ഇതോടെ കമ്പനിയുടെ 50 ശതമാനം കടം കുറഞ്ഞു. വരും പാദങ്ങളിൽ മൊത്തം വിദേശ കടവും തീക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

സാൻസേര എഞ്ചിനീയറിംഗിന്റെ പ്രാരംഭ ഓഹരി വിൽപ്പന സെപ്റ്റംബർ 14ന്. ഐപിഒ വഴി 1282.66 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 734-744 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോ-ഘടക നിർമാതാവാണ് സൻസേര എഞ്ചിനീയറിംഗ്.

എസ്.ഐ.ബി ഒൺകാർഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ബാങ്കിന്റെ നീക്കത്തിന്റെ ഭാഗമാണിത്.  ഒൺകാർഡ് ആപ്പ് വഴി ഇൻഡർനാഷണൽ വാലിഡിറ്റിയുള്ള കാർഡ് നിയന്ത്രിക്കാൻ സാധിക്കും.

യൂക്കോ ബാങ്കിന് മേലുള്ള പിസിഎ നിയന്ത്രണങ്ങൾ നീക്കം ചെയ്ത് ആർബിഐ. യൂക്കോ ബാങ്കിന്റെ പ്രകടനം റിസർവ് ബാങ്കിന്റെ സാമ്പത്തിക മേൽനോട്ടത്തിനായി അവലോകനം ചെയ്തു. ദുർബലമായ സാമ്പത്തിക സ്ഥിതിയുള്ള  ബാങ്കുകളെ നിരീക്ഷിക്കുന്നതിനായി ആർ‌ബി‌ഐ ഏർപ്പെടുത്തിയിട്ടുള്ള ചട്ടക്കൂടാണ് പിസിഎ.

ഇന്ത്യയിലുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ  ശൃംഖല സ്ഥാപിക്കുന്നതിനായി ബ്ലൂസ്മാർട്ടുമായി കെെകോർത്ത് ജിയോ-ബിപി. ഇലക്ട്രിക് റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമാണ് ബ്ലൂസ്മാർട്ട്. ഓരോ ചാർജിംഗ് സ്റ്റേഷനും കുറഞ്ഞത് 30 വാഹനങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും.

രാജ്യത്തെ 13 ഓളം വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ അന്തിമ അനുമതി നൽകി എയ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. ഭുവനേശ്വർ, വാരാണസി, അമൃത്സർ, ട്രിച്ചി, ഇൻഡോർ, റായ്പൂർ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളും ഏഴ് ചെറിയ വിമാനത്താവളങ്ങളും സ്വകാര്യവൽക്കരിക്കും. 2024 ഓടെ 3660 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

മൾട്ടി-ബ്രാൻഡ് ഇലക്ട്രിക് വെഹിക്കിൾ റീട്ടെയിൽ വിഭാഗത്തിലേക്ക് കടക്കാൻ ഒരുങ്ങി ഗ്രീവ്സ് കോട്ടൺ. ‘ഓട്ടോഇവിമാർട്ട്’ എന്ന പേരിൽ  പ്ലാറ്റ്ഫോം ഇന്ത്യയിലെ ഇവികളുടെ വിപണന കേന്ദ്രമായി പ്രവർത്തിക്കും. ബെംഗളൂരുവിൽ കമ്പനി ആദ്യ മൾട്ടി ബ്രാൻഡ് ഇവി റീട്ടെയിൽ സ്റ്റോർ ഉടൻ ആരംഭിക്കും.

ടാക്സികളുടെയും സ്വകാര്യ വാടക വാഹനങ്ങളുടെയും നടത്തിപ്പിനായി ക്ലൗഡ് അധിഷ്ഠിത സ്മാർട്ട് മൊബിലിറ്റി സംവിധാനം രൂപകൽപ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ടാറ്റാ കൺസൾട്ടൻസി സർവീസസിന് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനിൽ നിന്ന് പത്ത് വർഷത്തെ കരാർ ലഭിച്ചു.

മുംബൈ മെട്രോപൊളിറ്റൻ റീജിയനിലും പൂനെയിലുമായി ഇവി ചാർജിംഗ് പരിഹാരങ്ങൾ നൽകുന്നതിനായി ടാറ്റാ പവറുമായി കെെകോർത്ത് മാക്രോടെക് ഡെവലപ്പർസ്. ഈ പങ്കാളിത്തത്തിന് കീഴിൽ, എംഎംആറിലും പൂനെയിലുമുള്ള ലോധ ഡെവലപ്‌മെന്റുകളിൽ ടാറ്റാ പവർ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.

സൈഡസ് കാഡിലയുടെ സ്കീസോഫ്രീനിയ ചികിത്സയ്ക്കുള്ള മരുന്നിന് അനുമതി നൽകി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. അഹമ്മദാബാദിലെ കാഡിലയുടെ ഫോർമുലേഷൻ നിർമാണ കേന്ദ്രത്തിൽ ഉത്പാദനം ആരംഭിക്കും.  

ആസാമിലെ റോഡ് നിർമാണ പദ്ധതിക്കായി എൻ.ജി.ഐ.ഡി.സി.എല്ലിൽ നിന്നും പദ്ധതി സ്വന്തമാക്കി അശോക ബിൽഡ്കോൺ. നാഷണൽ ഹൈവേസ് & ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ റോഡ് പദ്ധതിക്കായി ഏറ്റവും കുറഞ്ഞ ലേലം വിളിച്ച് അശോക ബിൽഡ്കോൺ ലിമിറ്റഡ്. പദ്ധതിയുടെ ബിഡ് വില 282.11 കോടി രൂപയാണ്.

400 കോടി രൂപയുടെ എൻസിഡി വിതരണത്തിനായി അനുമതി നൽകി ആദിത്യ ബിർള ഫാഷന്റെ ഡയറക്ടർ ബോർഡ്. 10 ലക്ഷം രൂപ വീതം സുരക്ഷിതമല്ലാത്തതും റേറ്റുചെയ്തതും വീണ്ടെടുക്കാവുന്നതുമായ നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുക. 5.8 ശതമാനം കൂപ്പൺ നിരക്കാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story