FINANCE

എസ്ബിഐ വീണ്ടും പലിശ കുറച്ചു; ഭവനവായ്പാ പലിശയിൽ കുറവ് വരുത്തുന്നത് ഒരു മാസത്തിനിടെ രണ്ടാം തവണ

14 May 2019

ന്യൂഏജ് ന്യൂസ്, മുംബൈ ∙ ഒരു മാസത്തിനിടെ രണ്ടാം തവണ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവനവായ്പാ പലിശ കുറച്ചു. അടിസ്ഥാന നിരക്കിൽ (എംസിഎൽആർ) 0.05% കുറവാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഭവനവായ്പ ഉൾപ്പെടെ, ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാത്തരം വായ്പകളുടെയും നിരക്ക് ഇതനുസരിച്ചു കുറയും.<br />

ഏപ്രിലിൽ റിസർവ് ബാങ്ക് റീപ്പോ നിരക്ക് 0.25% കുറച്ചതോടെ ബാങ്ക് 0.05% നിരക്ക് താഴ്ത്തിയിരുന്നു. അന്നു 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയിൽ 0.10% കുറവാണു വരുത്തിയത്. ഇപ്പോഴത്തെ കുറവു കൂടി വന്നപ്പോൾ ഭവനവായ്പയുടെ പലിശയിൽ 0.15% ആയി കുറവ്.


വ്യാവസായികോൽപാദനം കുറഞ്ഞു

മാർച്ചിലെ വ്യാവസായികോൽപാദനം മുൻകൊല്ലം മാർച്ചിലെക്കാൾ 0.1% കുറഞ്ഞു.2018-19 വർഷത്തിൽ വ്യവസായ വളർച്ച 3.6% ആണ്. മുൻകൊല്ലം 4.4% ആയിരുന്നു.മാർച്ചിൽ ഫാക്ടറി ഉൽപാദനം 0.4% കുറഞ്ഞു. അടിസ്ഥാനയന്ത്രങ്ങളുടെ ഉൽപാദനത്തിൽ കുറവ് 8.7% ആണ്.23 വ്യവസായ വിഭാഗങ്ങളിൽ 12 എണ്ണത്തിലും തളർച്ചയാണു രേഖപ്പെടുത്തിയത്.

വ്യവസായോൽപാദനം പ്രോൽസാഹിപ്പിക്കാൻ വായ്പാപലിശനിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് ധനനയസമിതിക്കുമേൽ സമ്മർദമേറും. അടുത്ത മാസം സമിതി നിരക്ക് അവലോകനം നടത്താനിരിക്കെയാണു വ്യവസായത്തളർച്ചയുടെ വാർത്ത.


എസ്ബിഐ ത്രൈമാസ ലാഭം 838 കോടി

മുംബൈ ∙ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജനുവരി–മാർച്ച് പാദത്തിൽ 838.40 കോടി രൂപ ലാഭം നേടി. കിട്ടാക്കടം കുറഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം അവസാന പാദത്തിൽ 7718 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

2018–19 വർഷത്തിൽ ആകെ 3069.07 കോടി രൂപയാണ് ലാഭം. മുൻകൊല്ലം 4187 കോടി രൂപ നഷ്ടമായിരുന്നു.</p>

മൊത്തം നിഷ്ക്രിയ ആസ്തി മൊത്തം വായ്പകളുടെ 7.53% ആയി കുറഞ്ഞു. മുൻകൊല്ലം 10.9% ആയിരുന്നു. മൊത്തം വായ്പ 2.3 ലക്ഷം കോടി രൂപയും നിക്ഷേപം 2.9 ലക്ഷം കോടി രൂപയുമാണ്.



Related News


Special Story