CORPORATE

സൗത്ത് ഇന്ത്യൻ ബാങ്കിന് ലാഭം 247.5 കോടി; പ്രവർത്തന ലാഭത്തിൽ 16.6% വളർച്ച

14 May 2019

ന്യൂഏജ് ന്യൂസ്, കൊച്ചി∙ സൗത്ത് ഇന്ത്യൻ ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വർഷം 247.5 കോടി രൂപയുടെ അറ്റാദായം. എന്നാൽ പ്രവർത്തന ലാഭം 16.6% വളർച്ചയോടെ 328 കോടിയിലെത്തി.നിക്ഷേപത്തിലും വായ്പയിലും ആകെ ബിസിനസിലും വളർച്ചയുണ്ട്. നിക്ഷേപം 80,420 കോടിയായും വായ്പകൾ 63,636 കോടിയായും ആകെ ബിസിനസ് 14,4056 കോടിയായും വർധിച്ചു. ആകെ ബിസിനസിൽ 13.3% വർധന. വിദേശമലയാളി നിക്ഷേപം 13.6% വർധനയോടെ 21,436 കോടിയിലെത്തി. മുൻ വർഷം 18,855 കോടിയായിരുന്നു.

എന്നാൽ കാർഷിക രംഗത്തെ കിട്ടാക്കടങ്ങൾ വർധനയോടെ 100 കോടിയിലെത്തി. വായ്പ എഴുതിത്തള്ളൽ പ്രതീക്ഷിച്ചിട്ടാകാം ധാരാളം കർഷകർ പണം തിരിച്ചടയ്ക്കുന്നു നീട്ടിവച്ചതുകൊണ്ടാണിതെന്ന് എംഡി വി.ജി.മാത്യു ചൂണ്ടിക്കാട്ടി.ആകെ കിട്ടാക്കടത്തിൽ (എൻപിഎ) വർധനയുണ്ട്. 3.45% ആണ് കിട്ടാക്കടം. കോർപ്പറേറ്റ് രംഗത്തെ കിട്ടാക്കടം വർധിച്ചു.ഇക്കൊല്ലം ബാങ്കിന്റെ ആകെ ബിസിനിസിൽ 20% വർധനയാണു ലക്ഷ്യമിടുന്നതെന്ന് എംഡി അറിയിച്ചു.ആകെ വായ്പകളുടെ 29% റീട്ടെയിൽ രംഗത്താണ്. ആകെ നിക്ഷേപങ്ങളുടെ 26% വിദേശമലയാളികളുടേതും. ഇക്കൊല്ലം 400 ക്ലാർക്ക്–പ്രൊബേഷനറി ഓഫിസർമാരെ നിയമിക്കും.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം