CORPORATE

ടെക്നോപാർക്കിൽ 40,000 ചതുരശ്രയടി സ്ഥലം ആവശ്യപ്പെട്ട് ബൈജൂസ്

Ajith Kumar

23 Jun 2021

തിരുവനന്തപുരം: മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിങ് ആപ് ഡവലപ്മെന്റ് സെന്ററിനായി ടെക്നോപാർക്ക് ഒന്നാം ഘട്ടത്തിൽ 40,000 ചതുരശ്രയടി സ്ഥലം ആവശ്യപ്പെട്ടു. ഒരു വർഷം മുൻപ് പള്ളിപ്പുറം ടെക്നോസിറ്റിയിലെ സർക്കാർ ഐടി കെട്ടിടത്തിൽ സ്ഥലം ആവശ്യപ്പെട്ടിരുന്നെങ്കിലും വർക് ഫ്രം ഹോം പശ്ചാത്തലത്തിൽ വിപുലീകരണം തൽക്കാലം വേണ്ടെന്നു വച്ചിരുന്നു.
പിന്നീട് ഇപ്പോഴാണ് വീണ്ടും സ്ഥലം ആവശ്യപ്പെട്ട്  എത്തുന്നത്. ബൈജൂസിന്റെ ടെക്നോളജി–പ്രൊഡക്‌ഷൻ സെന്റർ കേരളത്തിൽ വരുമെന്ന് മുൻപ് തന്നെ റിപ്പോർട്ടുണ്ടായിരുന്നു. വിദ്യാഭ്യാസ സാങ്കേതിക വിദ്യാരംഗത്ത് (എഡ്ടെക്) ലോകത്തിലേറ്റവും മൂല്യമുള്ള കമ്പനിയാണ് 'ബൈജൂസ്' . വെർച്വൽ റിയാലിറ്റി സ്റ്റുഡിയോ ഉൾപ്പെടുന്ന അത്യാധുനിക സൗകര്യങ്ങൾ സെന്ററിലുണ്ടാകുമെന്നാണ് സൂചന.
കോവിഡ് പ്രതിസന്ധിക്കിടയിലും ടെക്നോപാർക്കിൽ ഈ വർഷം ഇതുവരെ സ്ഥലം ആവശ്യപ്പെട്ടിരിക്കുന്നത് 30 കമ്പനികളാണ്. മിക്കതും നിലവിൽ പാർക്കിലുള്ള കമ്പനികൾ തന്നെയാണ്. ഇതിൽ നിസാനും ഉൾപ്പെടും. നിസാൻ 15,000 മുതൽ 30,000 ചതുരശ്രയടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടെക്നോപാർക്ക് ഒന്നാം ഘട്ടത്തിൽ സ്ഥലപരിമിതിയുള്ളതിനാൽ ഇതിൽ പല അപേക്ഷകളും അംഗീകരിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.  3 മാസത്തിനിടയിൽ 10 കമ്പനികളാണ് സ്ഥലം ആവശ്യപ്പെട്ടത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story