ECONOMY

സി-ഡിറ്റിന്റെ അഭിമാന പദ്ധതികൾ സ്വകാര്യ കമ്പനികൾക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പോർട്ടൽ നടത്തിപ്പുൾപ്പെടെ സ്വകാര്യ കമ്പനിക്ക് പുറംകരാർ നൽകി

15 May 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ കാഴ്ചക്കാരാക്കി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ(സി.എം.ഡി.ആർ.എഫ്.) പോർട്ടൽ നടത്തിപ്പുൾപ്പെടെ സ്വകാര്യ കമ്പനിക്ക് സർക്കാർ പുറംകരാർ കൊടുത്തു.

ഓസ്പിൻ ടെക്നോളജീസ് എന്ന കന്പനിക്കാണ് വ്യക്തിവിവരങ്ങൾ സഹിതം പുറംകരാർ നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് പോർട്ടൽ, കെ.എസ്.എഫ്.ഇ.യുടെ പ്രവാസി ചിട്ടി എന്നിവയുടെ കരാറും ഇതേ കന്പനിക്ക് കൈമാറി. കേരളാ ടാക്സി ഓൺലൈൻ, കെ.എസ്.ആർ.ടി.സി. ഓൺലൈൻ, കേരള സർക്കാരിന്റെ തപാൽ മാനേജ്മെന്റ് സംവിധാനം എന്നിവയിൽനിന്നും സി-ഡിറ്റിനെ ഒഴിവാക്കി. ഊരാളുങ്കൽ സൊസൈറ്റിക്കാണ് ഇത് നൽകിയത്.

സി-ഡിറ്റിനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് കാറ്റിൽ പറത്തിയാണ് അദ്ദേഹത്തിന്റെ ഓഫീസ് പോർട്ടലിന്റേതടക്കമുള്ള നടത്തിപ്പ് പുറംകരാർ നൽകിയത്.

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിലെ സി.സി.ടി.വി. നിരീക്ഷണ സംവിധാനത്തിന്റെ നടത്തിപ്പും സ്വകാര്യകന്പനിക്ക് കൊടുത്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ഈ തീരുമാനത്തോടെ സി-ഡിറ്റിന് നഷ്ടമായത്. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് നേരത്തേ സ്വകാര്യ ചാനലിന് നൽകിയിരുന്നു. ഷൂട്ടിങ് ഫ്ലോർ നൽകാനാവില്ലെന്ന് സി-ഡിറ്റ് അറിയിച്ചതിനാൽ ഒഴിവാക്കുകയായിരുന്നെന്നാണ് ഒൗദ്യോഗിക വിശദീകരണം.

സി-ഡിറ്റിന് ലഭിക്കുന്ന 12 മേഖലകളിലെ ജോലികൾ സർക്കാർ-സർക്കാരിതര പദ്ധതികൾ 20 ലക്ഷം മുതൽ ഒരുകോടി രൂപയ്ക്ക് പുറംകരാർ നൽകുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നൽകിയിരുന്നു. ഒരു വർഷത്തേക്കാണ് ഇങ്ങനെ പദ്ധതികൾ പുറംകരാറിന് നൽകുന്നത്. ഇതിൽ പല പദ്ധതികളും സി-ഡിറ്റിലെ വിദഗ്ധർക്ക് കൈകാര്യം ചെയ്യാവുന്നതാണെന്നിരിക്കെയാണിത്.

സി-ഡിറ്റിലെ വിദഗ്ധർ തയ്യാറാക്കി മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നവയാണ് ദുരിതാശ്വാസ നിധി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയുടെ പോർട്ടലുകൾ. കരാർ നേടിയ ഓസ്പിൻ ടെക്നോളജീസ് സോഫ്റ്റ്വേറിന്റെ പുറംചട്ടയിൽ മാത്രമാണ് മാറ്റമുള്ളതെന്ന് ജീവനക്കാർ ആരോപിക്കുന്നു.

                                                                                                                                                                                                        ഇപ്പോൾ പറയാനാവില്ല

സി-ഡിറ്റിന്റെ രജിസ്ട്രാർ ചുമതല ചൊവ്വാഴ്ച കിട്ടിയതേയുള്ളൂ. ആറുദിവസത്തെ ചാർജാണ് നൽകിയിരിക്കുന്നത്. സി-ഡിറ്റ് ചെയ്തുകൊണ്ടിരുന്ന പദ്ധതികൾ സ്വകാര്യ കമ്പനികൾക്ക് പുറംകരാർ കൊടുത്തത് സംബന്ധിച്ച് ആധികാരികമായി പറയാനാവില്ല. - ടി. രമേശ്, അറ്റസ്റ്റേഷൻ ഓഫീസർ, സി-ഡിറ്റ്


സി-ഡിറ്റ്

കേരളസർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒാഫ് ഇമേജിങ് ടെക്നോളജി. 1988-ൽ തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിച്ചു. വിവിധ സാങ്കേതികമേഖലകളിൽ സർക്കാരിനും സർക്കാരിതര സ്ഥാപനങ്ങൾക്കും സേവനദാതാവായി പ്രവർത്തിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ