ECONOMY

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു, കടാശ്വാസ വായ്പയുടെ മൊറട്ടോറിയം പരിധി ഉയര്‍ത്തി; കര്‍ഷകരുടെ കാര്‍ഷികേതര വായ്പകളില്‍ ജപ്തി പാടില്ലെന്നും നിര്‍ദേശം

05 Mar 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: കര്‍ഷക വായ്‌പകളിലെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2014 മാര്‍ച്ച്‌ 31 വരെയുള്ള വായ്‌പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാവുക. കര്‍ഷകര്‍ക്ക് വായ്‌പാ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കര്‍ഷക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതില്‍ ഇടപെടാന്‍ സംസ്ഥാനത്തിന് പരിമിതികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എങ്കിലും ഇടുക്കിയിലടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ കാര്‍ഷക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതില്‍ ഇടപെടാന്‍ സംസ്ഥാനത്തിന് പരിമിതികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എങ്കിലും ഇടുക്കിയിലടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷികേതര വായ്പകളില്‍ ജപ്തി നേരിട്ടതാണ് പലരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. ഇതോടെ കര്‍ഷകരുടെ എല്ലാ വായ്പകളിലും ആശ്വാസം നല്‍കണമെന്ന് കൃഷി വകുപ്പ് നിര്‍ദേശം നല്‍കി.
സംസ്ഥാന ബാങ്കേഴ്‌സ് സമിതി ജപ്തി നടപടികളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന് പുറമെ ജില്ലാ കളക്ടര്‍മാരോടും സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Opinion



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി