ECONOMY

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി; സ്പെഷ്യൽ റൂളിന് മന്ത്രിസഭ അംഗീകാരം നല്‍കി

10 Jul 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. മൂന്നുസ്ട്രീമുകളിലും സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള സ്പെഷ്യൽ റൂളിന് മന്ത്രിസഭ അംഗീകാരം നല്‍കി. സംവരണത്തെ സംബന്ധിച്ച തര്‍ക്കം മൂലമായിരുന്നു കെഎഎസ് പ്രാവര്‍ത്തികമാവുന്നതിന് തടസ്സമായി നിന്നിരുന്നത്. ഇതോടെ നേരിട്ടുളള നിയമനത്തിലും, ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കായി മാറ്റി വച്ചിട്ടുളള ഒഴിവുകളിലും സംവരണം ഉറപ്പാകും.

എ ജി യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചട്ട ഭേദഗതി വരുത്തിയത്. കെ എ എസിന്‍റെ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം വേണ്ടെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. 



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി