ECONOMY

വിദേശ ധനസഹായമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾക്കെതിരെ ആഞ്ഞടിച്ച് CAIT

Abilaash

11 Sep 2021

ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഇ-കൊമേഴ്‌സ് നിയമങ്ങൾ വിദേശ ധനസഹായമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾ പരസ്യമായി ലംഘിക്കുന്ന രീതി, നിയമങ്ങൾ വളച്ചൊടിച്ച് ഇന്ത്യയിലെ ഇ-കൊമേഴ്‌സ് ബിസിനസിൽ ആധിപത്യം സ്ഥാപിക്കാനും കുത്തകയാക്കാനുമുള്ള ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ആരോപിച്ചു. ഡൽഹിയിൽ നടന്ന വ്യാപാരി സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്താമാക്കിയത്. ഉപഭോക്തൃ നിയമപ്രകാരം സർക്കാർ നിർദ്ദേശിച്ച നിയമങ്ങൾ ഉടൻ നടപ്പാക്കണമെന്നും സിഎഐടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

സെപ്റ്റംബർ 15 മുതൽ രാജ്യത്തുടനീളം "ഹല്ല ബോൾ ഓൺ ഇ-കൊമേഴ്സ്" എന്ന ദേശീയ കാമ്പയിൻ ആരംഭിക്കുമെന്നും സിഎഐടി പ്രഖ്യാപിച്ചു. രാജ്യത്തെ 27 സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം വ്യാപാരി നേതാക്കൾ കോൺഫറൻസിൽ പങ്കെടുത്തു.

ഇ-കൊമേഴ്‌സിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ സിഎഐടി രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കത്തയയ്ക്കുമെന്നും ഈ പ്രചാരണത്തിനിടെ സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാരതിയയും ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാളും അറിയിച്ചു. രാജ്യത്തെ കച്ചവടക്കാർ എല്ലാ പാർട്ടികളുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുശേഷമുള്ള ലോക്സഭാ തെരഞ്ഞെടുപ്പിലും വ്യാപാരികളുടെ പങ്കിനെക്കുറിച്ച് സമയബന്ധിതമായ തീരുമാനം എടുക്കുമെന്നും സിഎഐടി അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ