ECONOMY

സാമ്പത്തിക പ്രതിസന്ധി: ജിഎസ്ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രനീക്കം

Newage News

23 May 2020

ന്യൂഡല്‍ഹി: 2018 ല്‍ കേരളത്തില്‍ അവതരിപ്പിച്ച ദുരന്ത നിവാരണ സെസിന് അനുസൃതമായി ജിഎസ്ടിക്ക് മേല്‍ സെസ് ഏര്‍പെടുത്താനൊരുങ്ങി കേന്ദ്രം.കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇത്തരത്തില്‍ ജിഎസ്ടിക്ക് മേല്‍ സെസ് ഏര്‍പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

അഞ്ച് ശതമാനം സ്ലാബിന് മുകളിലുള്ള ജി.എസ്.ടി. വരുമാനത്തില്‍ അത്യാഹിത സെസ് ചുമത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തേക്കും.

നേരത്തെ കേരളത്തില്‍ പ്രളയസമയത്ത് രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം സെസാണ് ചുമത്തിയിരുന്നത്. ഇത്തരത്തില്‍ ജി.എസ്.ടിയിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്തി നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം, രാജ്യത്തെ വ്യവസായിക രംഗം ഉള്‍പ്പെടെയുള്ള മേഖലകള്‍ വലിയ തോതില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സെസ് അപ്രായോഗികമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ