LAUNCHPAD

ഹർത്താലും സമരവും ഇനി പഠിപ്പ്‌ മുടക്കില്ല; കാലിക്കറ്റ് സർവകലാശാലാ അധ്യാപകർക്ക് ഓൺലൈനിലൂടെ ഇനി വിദ്യാർഥികൾക്ക് ക്ലാസ് നൽകാം, ആറ് മാസത്തിനകം 'മൂഡിൽ' പൂർണസജ്ജം

09 Mar 2019

ന്യൂഏജ് ന്യൂസ്, തേഞ്ഞിപ്പലം: അവധി ദിനങ്ങളിലും ഹർത്താൽ, സമരം എന്നിവ മൂലവും നഷ്ടമാകുന്ന അധ്യയന ദിനങ്ങളിലും ഇനി കാലിക്കറ്റ് സർവകലാശാലാ അധ്യാപകർക്ക് ഓൺലൈനിലൂടെ വിദ്യാർഥികൾക്ക് ക്ലാസ് നൽകാം. ഇതിനുള്ള ഓപ്പൺ സോഴ്സ് സോഫ്റ്റ്വേറായ മൂഡിൽ (മോഡുലാർ ഒബ്ജക്ട് ഓറിയന്റ്ഡ് ഡൈനാമിക് ലേണിങ് എൻവയോൺമെന്റ്) ഉപയോഗിക്കുന്നതിനുള്ള പരിശീലനംതുടങ്ങി. ആറ് മാസത്തിനകം എല്ലാ അധ്യാപകർക്കും ലേണിങ് മാനേജ്മെന്റ് സോഫ്റ്റ്വേറായ മൂഡിലിൽ പരിശീലനം നൽകും.

പാഠഭാഗങ്ങൾ, അസൈൻമെന്റുകൾ, സെമിനാറുകൾ, പ്രൊജക്ടുകൾ എന്നിവയെല്ലാം ഡിജിറ്റൽ ഉള്ളടക്കമായി ലഭ്യമാകും. വിദ്യാർഥികൾക്ക് വീട്ടിലിരുന്നു തന്നെ ക്ലാസുകളിൽ പങ്കെടുക്കാം. ഓൺലൈൻ പരീക്ഷകൾ, സെമിനാറുകൾ, പ്രൊജക്ടുകൾ എന്നിവയും ഇതിലൂടെ ചെയ്യാനാകും. വൈകാതെ വിദ്യാർഥികൾക്കും പരിശീലനംനൽകും. സർവകലാശാലാ കംപ്യൂട്ടർ സെന്ററാണ് പദ്ധതി തയ്യാറാക്കിയത്.         

അധ്യാപക പരിശീലനം വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനംചെയ്തു. പ്രൊ വൈസ് ചാൻസലർ ഡോ. പി. മോഹൻ അധ്യക്ഷനായി. കംപ്യൂട്ടർ സെന്റർ ഡയറക്ടർ ഡോ. വി.എൽ. ലജീഷ്, ഡോ. അസ്ക്കർ, ഡോ. എ.ആർ. രമേഷ്, ഡോ. എൻ. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.



Related News


Special Story