TECHNOLOGY

ഫോണ്‍കോള്‍ പകുതിയില്‍ മുറിഞ്ഞതിന് ടെലികോം കമ്പനികൾക്ക് പിഴ; ഏറ്റവും കുറഞ്ഞ പിഴ റിലയന്‍സ് ജിയോയ്ക്ക്

13 Dec 2019

ന്യൂഏജ് ന്യൂസ്, ദില്ലി: പകുതിയില്‍ കാള്‍ കട്ടാകുന്നതിന് ടെലികോം കമ്പനികള്‍ക്ക് പിഴയിട്ടത്  3.2 കോടി രൂപ. കേന്ദ്ര സഹമന്ത്രി സഞ്ജയ് ധോത്രെയാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.

വോഡാഫോണ്‍ ഐഡിയ 1.76 കോടി രൂപ പിഴയടയ്ക്കണം. ഇതില്‍ വോഡാഫോണ്‍ 1.11 കോടിയും ഐഡിയയ്ക്ക് 65 ലക്ഷവുമാണ് പിഴ. റിലയന്‍സ് ജിയോയ്ക്കാണ് ഏറ്റവും കുറഞ്ഞ പിഴ, 6.5 ലക്ഷം. ടാറ്റ ടെലിസര്‍വ്വീസസ് 56 ലക്ഷവും ഭാരതി എയര്‍ടെല്‍ 34 ലക്ഷവും പിഴയൊടുക്കണം. ബിഎസ്എന്‍എല്ലിന് 47.5 ലക്ഷം രൂപയാണ് പിഴയിനത്തില്‍ അടയ്‌ക്കേണ്ടത്.

സെപ്തംബറില്‍ സേവന പരിധിയിലെ മൊബൈല്‍ ടവറുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ ബിഎസ്എന്‍എല്‍ ഒഴികെ മറ്റെല്ലാവരും നിശ്ചിത പരിധി പൂര്‍ത്തീകരിച്ചിരുന്നു. നെറ്റവര്‍ക്ക് ലഭ്യമാക്കുന്നതില്‍ ബിഎസ്എന്‍എല്‍ പശ്ചിമ ബംഗാളിലും പരാജയപ്പെട്ടു. വോഡഫോണ്‍ -ഐഡിയ ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പരിധിയിലെത്തിയില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ