FINANCE

ഒരു മാസത്തിനുള്ളിൽ മികച്ച നേട്ടം നൽകിയേക്കാവുന്ന ഒരു ഓഹരി

Amala Savior

25 Nov 2021

ഹരി വിപണിയില്‍ പയറ്റിത്തെളിഞ്ഞ നിക്ഷേപകരില്‍ ഒരാളാണ് രാകേഷ് ജുന്‍ജുന്‍വാല. സെപ്തംബര്‍ പാദം മൂന്നു പുതിയ സ്‌റ്റോക്കുകളാണ് രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്തത്. ഇതിലൊന്നാണ് കാനറ ബാങ്ക്. നടപ്പു വര്‍ഷം മള്‍ട്ടിബാഗര്‍ തൊപ്പിയണിഞ്ഞ സ്റ്റോക്കുകളുടെ പട്ടികയില്‍ കാനറ ബാങ്കും പേരുചേര്‍ക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 120 ശതമാനത്തിലേറെയാണ് കാനറ ബാങ്കിന്റെ ഉയര്‍ച്ച. കഴിഞ്ഞവര്‍ഷം നവംബറില്‍ 93 രൂപയുണ്ടായിരുന്ന കാനറ ബാങ്കിന്റെ ഓഹരി വില ഇപ്പോള്‍ 210 രൂപയില്‍ ചുറ്റിത്തിരിയുകയാണ്.

മികച്ച ലാഭത്തിന് കാനറ ബാങ്ക് ഓഹരികള്‍ വാങ്ങാമോ? ജുന്‍ജുന്‍വാല ഈ സ്‌റ്റോക്ക് വാങ്ങിയെന്ന് അറിഞ്ഞത് മുതല്‍ നിക്ഷേപകര്‍ ഈ ചോദ്യം ഉയര്‍ത്തുന്നു. മുന്നോട്ടുള്ള നാളുകളില്‍ കാനറ ബാങ്ക് ഉയരുമെന്നുതന്നെയാണ് വിപണി വിദഗ്ധരുടെ കാഴ്ച്ചപ്പാട്. ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ സ്റ്റോക്ക് പോസിറ്റീവ് വികാരമാണ് പങ്കുവെയ്ക്കുന്നത്. അടുത്ത ഒരു മാസം കൊണ്ട് കാനറ ബാങ്കിന്റെ ഓഹരി വില 250 രൂപ വരെയെത്താമെന്ന് പ്രവചനങ്ങള്‍ പറയുന്നു.

205 രൂപയില്‍ കാനറ ബാങ്കിന് ശക്തമായ പിന്തുണ ഒരുങ്ങുന്നുണ്ട്. വിപണി തിരുത്തലിലൂടെ കടന്നുപോകവെ ഈ ബാങ്കിങ് സ്‌റ്റോക്ക് വാങ്ങാന്‍ നിക്ഷേപകര്‍ക്ക് അനുയോജ്യമായ സമയം ഇതാണെന്ന് പല ബ്രോക്കറേജുകളും അഭിപ്രായപ്പെടുന്നു. ചോയിസ് ബ്രോക്കിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയും കാനറ ബാങ്ക് സ്‌റ്റോക്കില്‍ നിക്ഷേപകര്‍ക്ക് നിര്‍ദേശവുമായി രംഗത്തുവരുന്നുണ്ട്. ഓരോ വീഴ്ചയിലും ഓഹരികള്‍ വാങ്ങുന്ന 'ബൈ ഓണ്‍ ഡിപ്പ്‌സ്' സ്ട്രാറ്റജി ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്കില്‍ അവലംബിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.

'കാനറ ബാങ്ക് ഓഹരികളില്‍ തിരുത്തല്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് പോസിഷണല്‍ നിക്ഷേപകര്‍ക്ക് സ്‌റ്റോക്കിന്റെ ഓരോ വീഴ്ചയിലും ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാം. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ കാനറ ബാങ്ക് വാങ്ങുന്നതില്‍ തെറ്റില്ല. ഹ്രസ്വകാലം കൊണ്ട് 235 രൂപ വരെയെത്താന്‍ സ്‌റ്റോക്കിന് കഴിഞ്ഞേക്കും. 250 രൂപ ലക്ഷ്യവില വെച്ച് ഒരു മാസത്തേക്കും ഓഹരികള്‍ ഹോള്‍ഡ് ചെയ്യാവുന്നതാണ്. ഇതേസമയം, 205 രൂപ സ്റ്റോപ്പ് ലോസും കരുതാം', സുമീത് ബഗാഡിയ അറിയിക്കുന്നു.

ആഭ്യന്തര ബ്രോക്കറേജായ എംകെയ് ഗ്ലോബലിലെ റിസര്‍ച്ച് അനലിസ്റ്റ് ആനന്ദ് ദാമ കാനറ ബാങ്കിന്റെ ഫണ്ടമെന്റലുകള്‍ വിലയിരുത്തുന്നുണ്ട്. സെപ്തംബര്‍ പാദം 6 ശതമാനമെന്ന മിതമായ വായ്പാ വര്‍ധനവാണ് കാനറ ബാങ്ക് കുറിച്ചത്. അറ്റ പലിശ മാര്‍ജിനും ഗൗരവമായ ഉയര്‍ച്ച കാഴ്ച്ചവെച്ചില്ല. എന്നിട്ടും കരുതിയതിലും ഉയര്‍ന്ന നികുതിക്ക് ശേഷമുള്ള ലാഭം കണ്ടെത്താന്‍ കാനറ ബാങ്കിന് സാധിച്ചു. 8.8 ബില്യണ്‍ രൂപ പ്രതീക്ഷിച്ചയിടത്ത് 13.3 ബില്യണ്‍ രൂപ ബാങ്ക് നികുതിക്ക് ശേഷം ലാഭം രേഖപ്പെടുത്തി.

ട്രഷറി വരുമാനം കൂടിയതും പ്രോവിഷണുകള്‍ നിയന്ത്രിച്ചു നിര്‍ത്തിയതും ഡിഎച്ച്എഫ്എല്ലില്‍ നിന്നുള്ള ക്യാഷ് റിക്കവറിയുമാണ് ഇവിടെ തുണയായത്. നടപ്പു സാമ്പത്തിക വര്‍ഷം 7 മുതല്‍ 8 ശതമാനം വരെ വായ്പാ വളര്‍ച്ചയും 1.7 മുതല്‍ 1.8 ശതമാനം വരെയെന്ന കുറഞ്ഞ സ്ലിപ്പേജും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. നിഷ്‌ക്രിയാസ്തികള്‍ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (എന്‍എആര്‍സിഎല്‍) ഗണത്തിലേക്ക് കൈമാറുകയും കൂടി ചെയ്താല്‍ കാനറ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയാസ്തി കുറയും, ആനന്ദ് ദാമ പറയുന്നു. ദീര്‍ഘകാല നിക്ഷേപകര്‍ കാനറ ബാങ്ക് ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

അറ്റാദായത്തില്‍ മൂന്നുമടങ്ങ് വര്‍ധനവ് കുറിച്ചുകൊണ്ടാണ് കാനറ ബാങ്ക് സെപ്തംബര്‍ പാദം പൂര്‍ത്തിയാക്കിയത്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 1,333 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് 444 കോടി രൂപയായിരുന്നു ഇത്. ഇതേസമയം, ലാഭക്ഷമത കണക്കാക്കുന്ന അറ്റ പലിശ മാര്‍ജിനില്‍ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2.82 ശതമാനത്തില്‍ നിന്നും 2.72 ശതമാനമായി അറ്റ പലിശ മാര്‍ജിന്‍ കുറയുകയാണുണ്ടായത്. ഇതോടെ അറ്റ പലിശ വരുമാനം 6,305 കോടിയില്‍ നിന്നും 6,273 കോടി രൂപയായി.

ഇതേസമയം, കഴിഞ്ഞപാദം ബാങ്കിന്റെ മൊത്തം വരുമാനം 2.6 ശതമാനം വര്‍ധനവോടെ 21,331 കോടി രൂപയാണ്. പ്രവര്‍ത്തന ലാഭം 22 ശതമാനം കൂടി 5,604 രൂപയും ട്രഷറി വരുമാനം 95 ശതമാനം കൂടി 1,754 കോടി രൂപയുമായി. പലിശയിതര വരുമാനത്തിലും കാണാം 37.5 ശതമാനം വര്‍ധനവ് (4,268 കോടി രൂപ). സെപ്തംബര്‍ പാദത്തെ കണക്കുപ്രകാരം പൊതുമേഖലാ ബാങ്കായ കാനറ ബാങ്കില്‍ 1.60 ശതമാനം ഓഹരി പങ്കാളിത്തം രാകേഷ് ജുന്‍ജുന്‍വാലയ്ക്കുണ്ട് (2,90,97,400 ഓഹരികള്‍).

ചൊവാഴ്ച്ച 210 രൂപയിലാണ് കാനറ ബാങ്ക് ഓഹരികള്‍ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.40 ശതമാനം തകര്‍ച്ചയും ഒരു മാസത്തിനിടെ 4.04 ശതമാനം ഉയര്‍ച്ചയും സ്റ്റോക്ക് കുറിക്കുന്നു. ആറു മാസം കൊണ്ട് 36.12 ശതമാനം നേട്ടം തിരിച്ചു സമര്‍പ്പിക്കാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 247.60 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 92.50 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കാനറ ബാങ്ക് സാക്ഷിയാണ്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story