CORPORATE

കേരള ബ്രാൻഡ് ലാപ്ടോപ് കമ്പനിയായ കൊക്കോണിക്സിൽ മൂലധന പ്രതിസന്ധി രൂക്ഷം; രണ്ടാം റൗണ്ട് നിക്ഷേപത്തിന് തയ്യാറാകാതെ സർക്കാർ ഏജൻസികൾ

Newage News

24 Sep 2020

തിരുവനന്തപുരം: സർക്കാരിനു ഓഹരി പങ്കാളിത്തമുള്ള കേരള ബ്രാൻഡ് ലാപ്ടോപ് കമ്പനിയായ കൊക്കോണിക്സിൽ മൂലധന പ്രതിസന്ധി രൂക്ഷം. രണ്ടാം റൗണ്ട് നിക്ഷേപത്തിൽ കെൽട്രോണും കെഎസ്ഐഡിസിയും ഓഹരിക്ക് ആനുപാതികമായ പണം നിക്ഷേപിക്കാത്തതിനാൽ ഓഹരി ഘടനയിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകി കൊക്കോണിക്സ് ഓഹരി പങ്കാളികൾക്കു കത്തു നൽകി. അങ്ങനെ വന്നാൽ കമ്പനിയിൽ സർക്കാരിന്റെ പങ്കാളിത്തം കുത്തനെ കുറയുകയും യുഎസ്ടി ഗ്ലോബൽ ഭൂരിപക്ഷ ഓഹരി പങ്കാളിയാകാനും ഇടയുണ്ട്. 30നു മുൻപ് തീരുമാനമുണ്ടാകണമെന്നാണ് അന്ത്യശാസനം.

യുഎസ്ടി ഗ്ലോബലിനു 49%, കെൽട്രോണിന് 26%, കെഎസ്ഐഡിസിക്ക് 23%, ആക്സിലറോൺ സ്റ്റാർട്ടപ്പിന് 2% എന്നിങ്ങനെയാണ് നിലവിലെ ഓഹരി പങ്കാളിത്തം. പദ്ധതിക്ക് ആകെ കണക്കാക്കിയിരിക്കുന്ന 30 കോടി രൂപയിൽ ആദ്യ റൗണ്ടായ 10 കോടിയിൽ 4.9 കോടി രൂപ യുഎസ്ടിയും 2.6 കോടി കെൽട്രോണും 2.3 കോടി കെഎസ്ഐഡിസിയും 20 ലക്ഷം രൂപ ആക്സിലറോണുമാണ് നിക്ഷേപിച്ചത്.

മൂലധനം പര്യാപ്തമല്ലാത്തതിനാൽ രണ്ടാം റൗണ്ടിൽ ഇതേ ഓഹരി ഘടനയിൽ പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. 2019 ഓഗസ്റ്റിലും ഇക്കഴിഞ്ഞ ജൂണിലും വ്യവസായ വകുപ്പിനു കൊക്കോണിക്സ് കത്തു നൽകിയിരുന്നു. പണലഭ്യതയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നു ചൂണ്ടിക്കാട്ടി, ഏറ്റവും ഒടുവിലെ ബോർഡ് യോഗത്തിനു ശേഷമാണ് ഓഹരി പങ്കാളികൾക്കു വീണ്ടും കത്ത് നൽകിയത്. പങ്കാളികൾ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമാണ് ഓഹരി വിഹിതം.രണ്ടാം റൗണ്ടിൽ യുഎസ്ടി ഗ്ലോബൽ മുൻകൂർ ആയി 3 കോടി രൂപ ലഭ്യമാക്കുകയും ചെയ്തു. കെൽട്രോണും കെഎസ്ഐഡിസിയും പണം നൽകിയില്ലെങ്കിൽ ക്രമേണ യുഎസ്ടിയുടെ ഓഹരി വിഹിതം 51 ശതമാനത്തിനു മുകളിലാകുകയും സർക്കാർ പങ്കാളിത്തം നാമമാത്രമാകുകയും ചെയ്യും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story