ECONOMY

പ്രത്യേക വായ്പാപദ്ധതികളുമായി കാർ നിർമാതാക്കൾ; വാഹനവിപണി ഉണരുമെന്ന പ്രതീക്ഷയിൽ വ്യവസായ ലോകം

Newage News

29 May 2020

കൊച്ചി: കോവിഡ് പ്രതിസന്ധിമൂലം താൽക്കാലികമായി മാസവരുമാനം കുറഞ്ഞവർക്കും കാർ വാങ്ങാൻ അവസരമൊരുക്കുന്ന പ്രത്യേക വായ്പാപദ്ധതികളുമായി കാർ നിർമാതാക്കൾ. വിവിധ ബാങ്കുകളും ധനസ്ഥാപനങ്ങളുമായി കൈകോർത്താണ് ഇത്തരം പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് അടിസ്ഥാനപലിശനിരക്ക് കുറച്ചത് ബാങ്ക് വായ്പകളുടെ പലിശനിരക്കിൽ പ്രതിഫലിക്കുകകൂടി ചെയ്യുമ്പോൾ വാഹനവിപണി ക്ഷീണം വിട്ട് ഉണരുമെന്നാണ് വ്യവസായ രംഗത്തെ പ്രതീക്ഷ.

മാരുതി സുസുക്കി

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 3 സ്ഥാപനങ്ങളുമായി സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് വഴി 3 തരം സ്കീമുണ്ട്– എ) ആദ്യ 3 മാസം തീരെ കുറഞ്ഞ തിരിച്ചടവ് (ഇഎംഐ), പിന്നീട് തുക ഉയരും. ബി) ലോൺ കാലാവധി മുഴുവൻ താരതമ്യേന കുറഞ്ഞ ഇഎംഐ, അവസാന തവണ വായ്പയുടെ നാലിലൊന്നു തുക ഒറ്റയടിക്കു നൽകണം. സി)കുറഞ്ഞ ഇഎംഐയിൽ തുടങ്ങി വർഷംതോറും 10% ഇഎംഐ കൂട്ടുന്ന രീതി. എച്ച്ഡിഎഫ്സി ബാങ്ക് മാരുതി കാറുകൾക്കായി നൽകുന്നത് ആദ്യ 6 മാസം തീരെ കുറഞ്ഞ ഇഎംഐ, ഇഎംഐ പടിപടിയായി ഉയരുന്ന സ്റ്റെപ് അപ് രീതി, എല്ലാ വർഷവും 3 മാസം കുറഞ്ഞ ഇഎംഐ തിരഞ്ഞെടുക്കാവുന്ന പദ്ധതി എന്നിവയാണ്. ബാങ്ക്ഇതര ധനസ്ഥാപനമായ ചോളമണ്ഡലം ഫിനാൻസ് ആദ്യ 2 മാസം തിരിച്ചടവില്ലാത്ത സ്കീമാണ് മാരുതി കാർ വാങ്ങുന്നവർക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ഹ്യുണ്ടായ്

വായ്പയെടുത്തു കാർ വാങ്ങിയശേഷം തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ 3 മാസം തിരിച്ചടവു കമ്പനി തന്നെ വഹിക്കുന്ന ഇൻഷുറൻസ് പദ്ധതി.

മെഴ്സിഡീസ് ബെൻസ്

രാജ്യത്ത് ആദ്യമായി 10 വർഷം കാലാവധിയുള്ള വായ്പ അവതരിപ്പിച്ചു. ഇഎംഐ ലക്ഷത്തിന് 1499 രൂപ എന്ന നിലയിലേക്കു താഴ്ത്താൻ ഇതിലൂടെ കഴിയും. ആദ്യ 3 മാസം തിരിച്ചടവു വേണ്ടാത്ത പദ്ധതിയും ആദ്യ 6 മാസം കുറഞ്ഞ തിരിച്ചടവും പിന്നീട് ഉയർന്ന ഇഎംഐയും ഉള്ള പദ്ധതിയും കമ്പനി കൊണ്ടുവന്നിട്ടുണ്ട്.

ഫിയറ്റ്

ജീപ്പ് എസ്‌യു‌വി സ്വന്തമാക്കാൻ സഹായിക്കുന്ന ഉദാരമായ വായ്പാ പാക്കേജ് ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് അവതരിപ്പിച്ചു. ശമ്പളക്കാർക്ക് കുറഞ്ഞ തവണ വ്യവസ്ഥയിൽ ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ, വനിതകൾക്ക് ഓൺ-റോഡ് വിലയുടെ 100% വായ്പ, ജോലി നഷ്ടപ്പെടൽ, ഗുരുതരമായ രോഗം, അപകടം തുടങ്ങിയ സാഹചര്യങ്ങളിൽ കവറേജ്, വായ്പാ കാലാവധിയുടെ ആദ്യ 2 വർഷത്തേക്ക് കുറഞ്ഞ ഇഎംഐ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.

ഫോക്സ്‌വാഗൺ

കാർ വാങ്ങുന്നതിനുപകരം പാട്ടത്തിനെടുക്കാവുന്ന (ലീസ്) സ്കീമാണ് ഫോക്സ്‌വാഗൺ അവതരിപ്പിച്ചിരിക്കുന്നത്. 3 വർഷം കഴിഞ്ഞ് കമ്പനി കാർ തിരികെവാങ്ങുകയും ചെയ്യും. കാറിന്റെ പരിപാലനച്ചെലവ് ഉൾപ്പെടെയുള്ള പാട്ടവും അതില്ലാത്ത പാട്ടവുമുണ്ട്.

ലോക്ഡൗൺ നാലാം ഘട്ടം അവസാനിക്കുന്നതോടെ കാർവിൽപന ശ‍‌ൃംഖല കൂടുതൽ സജീവമാകും. കുടൂതൽ വായ്പാപദ്ധതികളും പ്രതീക്ഷിക്കാം.

Content Highlights: Low Intrest Rate On New Cars

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ