ECONOMY

ഇന്ത്യയിലെ വാഹനവിപണി വൻ തകർച്ചയിലേക്ക്; ഏപ്രിൽ മാസത്തിൽ വാഹന വിൽപ്പന 15.93 ശതമാനം കുറഞ്ഞു, രേഖപ്പെടുത്തിയത് എട്ടു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഇടിവ്

14 May 2019

ന്യൂഏജ് ന്യൂസ്, സാമ്പത്തികമാന്ദ്യത്തിന്റെ രൂക്ഷത വ്യക്തമാക്കി ഇന്ത്യയിലെ വാഹനവിപണി വൻ തകർച്ചയിലേക്ക്. വാഹനങ്ങളുടെ മൊത്തം വിൽപ്പന കണക്കിലെടുക്കുമ്പോൾ ഏപ്രിൽ മാസത്തിൽ 15.93 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കാറുകളുടെ മാത്രം വിൽപ്പന പരിഗണിക്കുമ്പോൾ വിൽപ്പന 17 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവ്. ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയും ഏറെക്കുറെ സമാനമായ തോതിൽ ഇടിഞ്ഞു. 16.4 ശതമാനം ഇടിവാണ് ടൂ വീലർ വിപണിയിൽ ഉണ്ടായത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ 298,504 കാറുകൾ വിൽപ്പനയായ സ്ഥാനത്ത് ഏപ്രിലിൽ വിറ്റത് 247,501 കാറുകൾ മാത്രമാണ്. ഇന്ത്യയിലെ ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ സഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് [സിയാം] ആണ് വിൽപ്പനയുടെ കണക്കുകൾ പുറത്തു വിട്ടത്‌.

സാമ്പത്തികമാന്ദ്യത്തിനു പുറമെ ഉയരുന്ന ഇന്ധനവിലയും ഇൻഷുറൻസ് ചെലവുകളുമാണ് വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് വിദഗ്ദർ പറഞ്ഞു. ഇരു ചക്ര വാഹന വിപണിയിൽ മോട്ടോർ സൈക്കിളുകളുടെ വിൽപ്പനയിൽ 11.81 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതോടൊപ്പം ചരക്ക് വാഹനങ്ങളുടെ വിൽപ്പനയും കുറഞ്ഞു. ഇടിവ് 5.98 ശതമാനം.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി