ECONOMY

സംസ്ഥാനത്തെ വാഹന വിപണി കോവിഡ് കാലത്തിനു മുൻപത്തെ സ്ഥിതിയിലേക്ക് അതിവേഗം തിരിച്ചെത്തുന്നു

Newage News

02 Jun 2020

കൊച്ചി: ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ സംസ്ഥാനത്തെ വാഹന വിപണി കോവിഡ് കാലത്തിനു മുൻപത്തെ സ്ഥിതിയിലേക്ക് അതിവേഗം തിരിച്ചെത്തുന്നു. നേരത്തേ നടന്നിരുന്ന പ്രതിമാസ ബിസിനസിന്റെ 50– 60% ബിസിനസ് മേയിൽ ലഭിച്ചതായാണ് ഡീലർമാരുടെ വിലയിരുത്തൽ. മേയിൽ ഷോറൂം പ്രവർത്തനം പൂർണമായിരുന്നില്ല, വാഹന ഉൽപാദനം വളരെ കുറഞ്ഞ നിലയിലായിരുന്നു, ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉപയോക്താക്കളെ ഷോറൂമിലും ബാങ്കുകളിലുമൊക്കെ പോകുന്നതിൽനിന്നു പിന്തിരിപ്പിച്ചു തുടങ്ങിയ പ്രതികൂല ഘടകങ്ങളൊക്കെയുണ്ടായിട്ടും ബിസിനസ് തിരിച്ചുവരവു നടത്തിയത് വിപണിയുടെ ആത്മവിശ്വാസമുയർത്തുന്നു.

കോവിഡ് ബാധ തടയാൻ ഇനിയും ദീർഘകാലത്തേക്കു സാമൂഹിക അകലം പാലിക്കേണ്ടിവരുമെന്ന തിരിച്ചറിവ് ഒട്ടേറെപ്പേരെ സ്വകാര്യവാഹനം വാങ്ങാൻ പ്രേരിപ്പിക്കുന്നതായി വാഹനവിപണി വിലയിരുത്തുന്നു. സ്റ്റാറ്റസ് സിംബൽ ആയി വാഹനം വാങ്ങുന്നവരെക്കാൾ, കുടുംബത്തിന്റെ ആവശ്യമെന്ന നിലയിൽ വാഹനം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. ഇത് പുതിയ വാഹനങ്ങൾക്കുമാത്രമല്ല, യൂസ്ഡ് കാറുകൾക്കും ഡിമാൻഡ് കൂട്ടുന്നു. ഇരുചക്ര വാഹന വിപണിയിൽ ഇതിന്റെ പ്രതിഫലനം അതിവേഗത്തിലായിരുന്നെന്ന് വിവിധ ഇരുചക്ര– നാലുചക്ര ബ്രാൻഡുകളുടെ ഡീലർ സാബു ജോണി (ഇവിഎം ഗ്രൂപ്) പറഞ്ഞു. ചില മോഡലുകൾക്ക് സ്റ്റോക്ക് ക്ഷാമം പോലും നേരിട്ടു.

കാറുകളുടെ കാര്യത്തിലും പൊതുവെ ഈ ട്രെൻഡ് തന്നെയായിരുന്നു. മേയ് നാലിനു ഷോറൂമുകൾ തുറക്കാനായെങ്കിലും മാസത്തിന്റെ രണ്ടാം പകുതിയിലേ ജനം കാര്യമായി ഷോറൂമിലെത്തിയുള്ളൂ. എന്നിട്ടും മികച്ച ബുക്കിങ് നേടാനായെന്നു മാരുതി ഡീലർമാർ പറ‍ഞ്ഞു. 5 ലക്ഷം രൂപയിൽത്താഴെ വിലയുള്ള കാറുകൾ തേടി മാരുതി ട്രൂ വാല്യു യൂസ്ഡ്കാർ കേന്ദ്രങ്ങളിലും കൂടുതൽ പേരെത്തി. ജോലിക്കു പോകുന്ന സ്ത്രീകൾ കാർ വാങ്ങാൻ കൂടുതലായെത്തുന്നുണ്ടെന്ന് പോപ്പുലർ ഹ്യുണ്ടായ് സെയിൽസ് ജനറൽ മാനേജർ ബി.ബിജു പറ‍ഞ്ഞു. ദൈനംദിന യാത്രയ്ക്ക് കാർ ‘അവശ്യവസ്തു’ ആകുകയാണെന്നതിന്റെ സൂചനയാണിത്. ഭാര്യയും ഭർത്താവും രണ്ടിടങ്ങളിലേക്കു നിത്യവും ജോലിക്കു പോകേണ്ടവരാണെങ്കിൽ വീട്ടിൽ 2 വാഹനം അത്യാവശ്യമാകുന്ന സ്ഥിതിയുണ്ട്. മാസം ശരാശരി 150 കാർ ബുക്കിങ് കിട്ടിയിരുന്ന പത്തനംതിട്ട എസ്എസ് ഹ്യുണ്ടായ്ക്ക് മേയിൽ, കുറഞ്ഞ ദിവസങ്ങളിൽത്തന്നെ 125 ബുക്കിങ് കിട്ടി.

മാർച്ച് മുതലുള്ള അന്വേഷണങ്ങൾ ലോക്ഡൗൺ കാലത്ത് ഫോണും ഇമെയിലും വഴി ഡീലർമാർ ഫോളോഅപ് ചെയ്തിരുന്നതിനാൽ ഷോറൂം തുറന്ന സമയത്തുതന്നെ ബിസിനസ് ലഭിച്ചതായി നിപ്പൺ ടൊയോട്ട വൈസ് പ്രസിഡന്റ് എൽദോ ബെഞ്ചമിൻ പറഞ്ഞു. ഹ്രസ്വകാലം, ഇടക്കാലം, ദീർഘകാലം എന്നിങ്ങനെ ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഡീലർമാർ. ജൂണിൽ ശരാശരി ബിസിനസിന്റെ 75– 80% എത്താമെന്നും ജൂലൈയിൽ പൂർണതോതിലാകുമെന്നും വിപണി കണക്കാക്കുന്നു.

വ്യക്തിഗത യാത്രാമാർഗത്തോടുള്ള ആഭിമുഖ്യം കൂടുന്നതിനുപുറമെയും വാഹന വിപണിയിൽ പല ശുഭഘടകങ്ങളുണ്ടെന്ന് സാബു ജോണി പറയുന്നു. താഴ്ന്ന വായ്പാപലിശ നിരക്കുകൾ, ആകർഷക തിരിച്ചടവു രീതികൾ, ബിഎസ്–6 മോഡലുകൾക്കു വിലയിലും ഫീച്ചറുകളിലുമുള്ള ആകർഷകത്വം എന്നിവ ഒട്ടേറെപ്പേരെ ആകർഷിക്കുന്നു. പ്രതിമാസ തിരിച്ചടവു കുറയുന്ന വിധത്തിൽ ദീർഘകാലാവധിയുള്ള വായ്പ ലഭ്യമാകുകയും പഴയ വാഹനങ്ങൾ പൊളിച്ചുവിറ്റ് പുതിയതു വാങ്ങാൻ ഉപയോക്താക്കളെ പ്രോൽസാഹിപ്പിക്കുന്ന നയ‌ം കേന്ദ്രസർക്കാർ ഉടൻ ആരംഭിക്കുകയും ജിഎസ്ടി കുറയ്ക്കുകയും ചെയ്താൽ വാഹന വിപണിക്കു മികച്ച വളർച്ച നേടാൻ തടസ്സമില്ല. സംസ്ഥാനം റോഡ് നികുതി 15 വർഷത്തേക്ക് ഒന്നിച്ചുവാങ്ങുന്നതിനുപകരം പല ഘട്ടങ്ങളായി വാങ്ങാൻ തയാറായാൽ അത് ഉപയോക്താക്കളുടെ തുടക്ക മുതൽമുടക്ക് താഴാൻ സഹായകമാകും. വിവാഹ വിപണിയും വമ്പൻ ഒത്തുചേരലുകളും എന്റർടെയ്ൻമെന്റ് വ്യവസായവുമൊക്കെ സജീവമാകുന്നതോടെ ആഡംബര കാർ വിപണിയും ഉണരുമെന്നാണു പ്രതീക്ഷ.

Content Highlights: Car Sales Picking Up After Corona Impact

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ