Newage News
25 Nov 2020
ന്യൂഡൽഹി: രാജ്യത്ത് വന്‍തോതില്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നത് തടയുന്നതിന്റെ ഭാഗമായി ആദായ വകുപ്പിന്റെ പുതിയ നീക്കം. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി പ്രകാരം, ഒരു ദിവസം ഒരു വ്യക്തിയില്‍ നിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ അടയ്ക്കേണ്ടി വരും.
രണ്ടു ലക്ഷം രൂപയോ അതിലധികമോ പണം ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാന്‍സ്ഫറായോ ആണ് നല്‍കേണ്ടത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഭീം തുടങ്ങിയ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍(ഇസിഎസ്)ആയി പരിഗണിക്കുന്നത്.
സെക്ഷന്‍ 271 ഡിഎ പ്രകാരം, സ്വീകരിച്ച തുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നല്‍കേണ്ടി വരിക. എന്നാല്‍, ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാല്‍ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.