ECONOMY

കോവിഡ് വന്നതോടെ കച്ചവടം കുറഞ്ഞു; കശുവണ്ടിപ്പരിപ്പിനു വിപണിയിൽ വിലയിടിവ്

Newage News

10 Jul 2020

കാസർകോട്: കോവിഡ് കാരണം കച്ചവടം കുറഞ്ഞതോടെ കശുവണ്ടിപ്പരിപ്പിനു വിപണിയിൽ വിലയിടിവ്. അസംസ്കൃത കശുവണ്ടിക്ക് കർഷകർക്കു കിട്ടിയിരുന്ന 105 രൂപ 80 രൂപയായി. പരിപ്പിനു മൊത്ത വിപണി വില 770 രൂപയുള്ളത് 700 രൂപയായി. അതേസമയം ഈ ഇടിവ് ചില്ലറ വിൽപനശാലകളിൽ നിന്ന് ഉപഭോക്താക്കൾക്കു ലഭിക്കുന്നില്ല.

കാസർകോട് കഴിഞ്ഞ വർഷം ശരാശരി ഗ്രേഡ് വെള്ള മുഴുവൻ പരിപ്പിനു കിലോഗ്രാമിന് മൊത്തവില 770 രൂപയായിരുന്നു. അത് 700 രൂപയായി കുറഞ്ഞു. കഷണം പരിപ്പിന് 630 രൂപ ഉണ്ടായിരുന്നത് 400 രൂപയ്ക്കു പോലും പോകുന്നില്ലെന്നാണ് കശുവണ്ടി സംസ്കരണ യൂണിറ്റ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ വർഷം കുറഞ്ഞ നിലവാരമുള്ള ചെറു കഷണം പരിപ്പിന് 500 മുതൽ 400 രൂപവരെ വിലയുണ്ടായിരുന്നു. അത് 300–200 രൂപയായി കുറഞ്ഞു. ശരാശരി ഗ്രേഡ് വെള്ള മുഴുവൻ പരിപ്പിനു 1100 വരെയും കഷണം പരിപ്പിനു 900 രൂപയുമാണ് കടകളിൽ ഈടാക്കുന്നത്.

ഹോട്ടലുകൾക്കും മറ്റുമായി കുറഞ്ഞത് 20 കിലോഗ്രാം വീതമുള്ള കവറിൽ ആയിരുന്നു വ്യവസായ യൂണിറ്റിൽ നിന്നു കശുവണ്ടി കൊടുത്തിരുന്നത്. വിൽപനയിലെ മാന്ദ്യം കാരണം ചില്ലറ വിൽപന വ്യാപിപ്പിക്കുന്നതിനു വ്യവസായ യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും കിലോഗ്രാം വീതമുള്ള പാക്കറ്റുകളിൽ വിൽപന തുടങ്ങി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ