CORPORATE

മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി തേടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍.സര്‍ക്കാരിനെ സമീപിച്ചു

25 Feb 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: മദ്യം ഉത്പാദിപ്പിക്കാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി തേടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍. കശുമാങ്ങയില്‍ നിന്നുമുള്ള മദ്യം(ഫെനി) ഉത്പാദിപ്പിക്കുവാന്‍ അനുമതി തേടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി.

മദ്യം ഉത്പാദിപ്പിക്കുന്നതിന് വേണ്ട യൂണിറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ തുടങ്ങി. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കും. വലിയ തിരിച്ചടിയേറ്റ് നില്‍ക്കുന്ന കശുവണ്ടി മേഖലയെ, കശുമാവില്‍ നിന്നുമുള്ള ഉപോല്‍പ്പന്നങ്ങള്‍ കൂടി വിപണിയില്‍ ഇറക്കി സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഫെനി നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എക്‌സൈസ് വകുപ്പുമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആരംഭിച്ചു. പദ്ധതിരേഖ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. മുപ്പത് ഫാക്ടറികളാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്റേതായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഈ ഫാക്ടറികളില്‍ തന്നെ മദ്യം നിര്‍മിക്കുവാനാണ് ശ്രമം. കശുവണ്ടി തൊഴിലാളികളെ തന്നെയാകും ഫെനി നിര്‍മാണത്തിനും ഉപയോഗിക്കുക.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story