ECONOMY

‘ക്യാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥ ഇന്ത്യയില്‍ സാധ്യമല്ല, നടക്കില്ല, നോട്ടുതന്നെയാണ് രാജാവ്’: പേടിഎം സ്ഥാപകന്‍ വിജയ് ശേഖർ

Newage News

13 Feb 2020

നോട്ടു നിരോധനം നടത്തിയിട്ട് മൂന്നു വര്‍ഷമായെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും നോട്ടുതന്നെയാണ് രാജാവെന്നാണ് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ പറയുന്നു. ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഇന്ത്യക്കാരെ മാറ്റാനുള്ള തീവ്രശ്രമങ്ങള്‍ക്കിടയിലും വിജയശ്രീലാളിതനായി നോട്ട് മുന്നിൽ നില്‍ക്കുന്നു.

ക്യാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥ ഇന്ത്യയില്‍ സാധ്യമല്ല, പെട്ടെന്ന് നടക്കുകയുമില്ല. എന്നാല്‍, നോട്ടു കുറഞ്ഞ ഒരു ഇക്കോണമി ഭാവിയില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ടിന്റെ എണ്ണം കുറയ്ക്കുക എന്നതാണ് ഏക പരിഹാരമാര്‍ഗ്ഗം. അല്ലാതെ നോട്ട് ഇല്ലാതാക്കലല്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. ഡിജിറ്റല്‍ പണമടയ്ക്കല്‍ രീതികളിലേക്ക് മാറാന്‍ ഇന്ത്യയ്ക്ക് 5-10 വര്‍ഷമെടുത്തേക്കുമെന്നും 2016ലെ നോട്ട് നിരോധനം ഇ-പെയ്‌മെന്റ് വ്യവസായത്തിന് കരുത്തു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. നിരോധിക്കപ്പെട്ട കാശെല്ലാം തന്നെ തിരച്ചെത്തി എന്നതു മാത്രമല്ല, നോട്ടിനാണ് ഇപ്പോഴും ഇടപാടുകളില്‍ പ്രാധാന്യം. നോട്ട് ഉപയോഗിക്കുക എന്നതാണ് പലര്‍ക്കും സൗകര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഊബര്‍ സേവനങ്ങളെ പോലെയല്ലാതെ പേടിഎം ചെറിയ കച്ചവടക്കാരില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്നില്ല. റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സേവനം തുറക്കാനുള്ള ലൈസന്‍സ് കരസ്ഥമാക്കിയ പേടിഎം റൂപേ ഡെബിറ്റ് കാര്‍ഡും പണം കൈമാറ്റ സേവനങ്ങളും നടത്തിവരികയാണ്. ബാങ്കിങ്, കടംകൊടുക്കല്‍, ഇന്‍ഷുറന്‍സ്, ധനം, ബില്ലിങ് സോഫ്റ്റ്‌വെയര്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കാനും കമ്പനി ഉദ്ദേശിക്കുന്നു.

മൊബൈല്‍ ഫസ്റ്റ് ബാങ്കിങ് സേവനത്തില്‍ സീറോ ബാലന്‍സ്, സിറോ ഡിജിറ്റല്‍ സേവന നികുതി തുടങ്ങിയവ അവരുടെ പ്രത്യേകതകളാണ്. വികസിത രാജ്യങ്ങളില്‍ സാധിക്കുന്നതുപോലെ തങ്ങളുടെ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലയിടാനാവില്ല എന്നാണ് 41-കാരനായ ശതകോടീശ്വരന്‍ പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്ല്യനയര്‍ എന്ന പദവി 2017 ൽ ഫോര്‍ബ്‌സ് അദ്ദേഹത്തിന് നല്‍കിയിരുന്നു. അന്ന് വിജയുടെ അസ്തി 2.1 ബില്ല്യന്‍ ഡോളറായിരുന്നു.

പല രാജ്യങ്ങളിലും ഇന്ത്യയിലുള്ളതിനേക്കാള്‍ സര്‍വീസ് ചാര്‍ജ് ഉണ്ട്. ഇവിടെ പുതിയതരം ബിസിനസ് മോഡലുകള്‍ തുടങ്ങേണ്ടിയിരിക്കുന്നു. പേടിഎമ്മിന് ഒരു കോടി അറുപതു ലക്ഷം കച്ചവടക്കാരുടെ സപ്പോര്‍ട്ടാണ് ഉള്ളത്. ഇത് ഇരുനൂറ്റി അറുപതു കോടിയാക്കാനാണ് അടുത്ത ശ്രമമെന്ന് വിജയ് പറഞ്ഞു. പുതിയ ഗെയ്റ്റ് വെസിസ്റ്റം വരുന്നതോടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഒന്നിലേറെ രീതിയില്‍ നല്‍കാനാകും.

ഒരു എല്ലാമടങ്ങിയ (ഓള്‍-ഇന്‍-വണ്‍) ആന്‍ഡ്രോയിഡ്‌പോയിന്റ് ഓഫ് സെയില്‍ മെഷീനും അദ്ദേഹം പുറത്തിറക്കി. ഇതിലൂടെ എല്ലാത്തരം പെയ്‌മെന്റും നടത്താം. കാര്‍ഡ്, വോലറ്റ്, യുപിഐ ആപ്‌സ്, എന്തിന് കാശായിട്ടു പോലും ഈ മെഷിനിലൂടെ ഇടപാടു നടത്താനാകുമെന്ന് വിജയ് പറഞ്ഞു. മെഷീന് ഒരു ക്യൂആര്‍ കോഡ് ഉണ്ട്. ഇതിലൂടെ എല്ലാത്തരം കോണ്ടാക്ട് അല്ലെങ്കില്‍ കോണ്ടാക്ട്‌ലെസ് പണമിടപാടുകളും നടത്താം. ഈ മെഷീനില്‍ ഒരു പ്രിന്ററും സ്‌കാനറും ഉണ്ട്. ബില്ലടിക്കുകയും ചെയ്യാം.

പേടിഎമ്മിന്റെ ഇപ്പോഴത്തെ മൂല്യം 1600 കോടി ഡോളറാണ്. എന്നാല്‍, അവര്‍ക്ക് ശക്തരായ എതിരാളകളും ഉണ്ട്. ഫോണ്‍പേ, മൊബിക്വിക്, കോട്ടക് 811 തുടങ്ങിയവയ്‌ക്കൊപ്പം ഗൂഗിള്‍ പേ, ആമസോണ്‍ പേ, അടുത്തയായി അവതരിപ്പിപ്പിക്കാന്‍ പോകുന്ന വാട്‌സാപ് പേ തുടങ്ങയിവ പേടിഎമ്മിന് എതിരാളികളാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ