02 May 2019
ന്യൂഡൽഹി∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം റെക്കോർഡ് വേഗത്തിൽ പ്രഖ്യാപിച്ചു. 83.4 % വിജയം. കെവി സ്കൂളുകൾക്ക് 98.54%. ജവഹർ നവോദയ സ്കൂളുകൾക്ക് 96.62%. ഹൻസിക ശുക്ലയ്ക്കും കരിഷ്മ അറോറയ്ക്കും രാജ്യത്ത് ഒന്നാം റാങ്ക്. 499 മാർക്ക്. ഹാൻസിക ശുക്ല ഗാസിയബാദ് ഡൽഹി പബ്ലിക് സ്കൂളിലെയും കരിഷ്മ അറോറ മുസഫർനഗറിലെയും വിദ്യാർഥിനികളാണ്. റീജനിൽ ഒന്നാമത് തിരുവനന്തപുരം– 98.2% ചെന്നൈ–92.93%. 18 വിദ്യാർഥികൾക്ക് 497 മാർക്ക്. അതിൽ 11 പെൺകുട്ടികൾ.
ഔദ്യോഗിക വെബ്സൈറ്റിൽ 12ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ ലഭ്യമാകും. മേയ് മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സിബിഎസ്ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പരീക്ഷാഫലങ്ങൾ നേരത്തേയാക്കാൻ പിന്നീടു തീരുമാനിക്കുകയായിരുന്നു. 13 ലക്ഷം വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്.
പരീക്ഷാഫലം സിബിഎസ്ഇ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
www.cbseresults.nic.in , www.cbse.nic.in എന്നീ വെബ്സൈറ്റുകളിലാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും നേരത്തെ സിബിഎസ്ഇ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്.