ECONOMY

സിമന്റ് ആവശ്യകത ഉയരുന്നു

Newage News

30 Mar 2021

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലും സിമന്റ് ആവശ്യകതയിലെ വളര്‍ച്ച തുടരുകയാണെന്ന് ഇന്ത്യാ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് (ഇന്‍ഡ്-റാ) നിരീക്ഷിക്കുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സിമന്റ് കമ്പനികളുടെ മൊത്തം വില്‍പ്പന അളവ് മൂന്നാംപാദത്തില്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിരുന്നു. ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സജീവമായതും അടിസ്ഥാന സൗകര്യ പദ്ധതികളിലുണ്ടായ ചില മുന്നേറ്റങ്ങളുമാണ് സിമന്റ് ആവശ്യകതയിലെ വളര്‍ച്ചയ്ക്ക് കാരണമായി ഇന്‍ഡ് റാ റിപ്പോര്‍ട്ടില്‍ പറുന്നത്.  

മൂന്നാം പാദത്തിലെ ശക്തമായ പ്രകടനത്തിന്റെ ഫലമായി 2020-21ലെ ആദ്യ 9 മാസങ്ങളില്‍ വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് 6 ശതമാനമായി പരിമിതപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദം വലിയ അളവില്‍ കൊറോണയുടെ ആഘാതം ഇല്ലാതിരുന്ന ഒന്നായിരുന്നതിനാല്‍ അതുമായുള്ള താരതമ്യത്തില്‍ നടപ്പുപാദത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയെ വളര്‍ച്ച തുടരുന്നതായി തന്നെയാണ് കണക്കാക്കുന്നത്. ഇതോടെ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വില്‍പ്പന അളവില്‍ രേഖപ്പെടുത്തുന്ന ഇടിവ് 2 ശതമാനമായി കുറയുമെന്നും ഇന്‍ഡ്-റാ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ശക്തമായ ഗ്രാമീണ ഡിമാന്‍ഡും ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തിലെ വീണ്ടെടുക്കലും ഈ മേഖലയുടെ ശക്തമായ വീണ്ടെടുക്കലിന്റെ പ്രധാന ഘടകങ്ങളാണ്. ഏജന്‍സിയുടെ കണക്കനുസരിച്ച് കിഴക്കന്‍ മേഖല ഈ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച രേഖപ്പെടുത്താനിടയുണ്ട്. മധ്യ, വടക്ക് ഭാഗങ്ങളില്‍ ഇടിവിനു ശേഷം സുഗമമായ വീണ്ടെടുക്കല്‍ ഉണ്ടായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.  

നടപ്പു സാമ്പത്തിക വര്‍ഷത്തെ ശേഷി വിനിയോഗം 65 ശതമാനം മാത്രമാണ്. മൊത്തത്തിലുള്ള വ്യവസായ ശരാശരിയേക്കാള്‍ ഉയര്‍ന്ന ശേഷി വിനിയോഗം ലിസ്റ്റഡ് കമ്പനികള്‍ പ്രകടമാക്കിയിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാര്‍ച്ചില്‍ കോക്ക് വില ഒരു മെട്രിക് ടണ്ണിന് 125 ഡോളറിലെത്തി. മുന്‍ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 60 ശതമാനം ഉയര്‍ന്നതാണിത്. അതേസമയം 2020 സെപ്റ്റംബര്‍ മുതല്‍ കല്‍ക്കരി വില ഉയരാന്‍ തുടങ്ങി. ഇപ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനം കൂടുതലാണ് കല്‍ക്കരി വില. ഇതിനുപുറമെ, നാലാംപാദത്തില്‍ല്‍ ഡീസല്‍ വില 20-25 ശതമാനം ഉയര്‍ന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ