ECONOMY

ഉരുക്കിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി കേന്ദ്രസർക്കാർ; കേരളത്തിലെ പ്രധാന നഗരങ്ങളിൽ സ്ക്രാപ് സെന്ററുകൾ തുടങ്ങണമെന്ന് നിർദേശം

15 Nov 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ കേരളത്തിലെ പ്രധാന നഗരങ്ങളിൽ ആക്രി സംസ്കരിച്ച് ഉരുക്ക് ഉൽപാദിപ്പിക്കാനുള്ള സ്ക്രാപ് സെന്ററുകൾ തുടങ്ങണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനു കത്തുനൽകി. പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചുവച്ച പഴയ വാഹനങ്ങൾ ഉൾപ്പെടെ സ്ക്രാപ് സെന്ററുകളിലെത്തിച്ച് ഉരുക്കാക്കി മാറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്. ഉരുക്കിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന സ്ക്രാപ് നയത്തിന്റെ തുടർച്ചയായാണ് സംസ്ഥാനങ്ങൾക്കു കത്തു നൽകിയതെന്ന് കേന്ദ്ര ഉരുക്ക് സെക്രട്ടറി ബിനോയ് കുമാർ ‘മനോരമ’യോടു പറഞ്ഞു. 

സ്ക്രാപ് സെന്ററുകൾ തുടങ്ങാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രോൽസാഹനം നൽകണം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്ക്രാപ് സെന്ററുകൾ തുടങ്ങാൻ കഴിയും. ഒട്ടേറെ തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കാനാകും. ആക്രി സംസ്കരണത്തിനുള്ള പരിസ്ഥിതി അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ ഉടൻ ഏകീകൃത മാർഗനിർദേശം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന നയം അടുത്ത വർഷം പുറത്തിറക്കും. ഉരുക്ക് ഉൽപാദിപ്പിക്കാനുള്ള ചെലവു കൂടുന്നതും പരിസ്ഥിതി പ്രശ്നങ്ങളുമാണ് പുനരുപയോഗം വർധിപ്പിക്കാനുള്ള നയത്തിന്റെ പിന്നിൽ. ആവശ്യത്തിന് ആക്രി ലഭ്യമല്ലാത്തതിനാൽ ഇപ്പോൾ ഇറക്കുമതി ചെയ്യുകയാണ്. അതേസമയം, കേരളത്തിൽ നിന്നുൾപ്പെടെ ശേഖരിക്കുന്ന ആക്രി ശരിയായി വിനിയോഗിക്കുന്നുമില്ല. ആക്രി സംസ്കരിച്ച് ഉരുക്ക് ഉൽപാദിപ്പിക്കാനുള്ള ആധുനിക സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണ്. വളരെക്കുറച്ച് സ്ഥലം മാത്രമേ ആവശ്യമുള്ളൂ എന്നും ബിനോയ് കുമാർ പറഞ്ഞു. 


കമ്പിവില കൂടും

ഉത്സവസീസൺ കഴിഞ്ഞതോടെ ഉരുക്കു കമ്പികൾക്ക് വില കൂടുമെന്ന് ബിനോയ് കുമാർ. സാമ്പത്തികമാന്ദ്യം മറികടക്കാൻ കേന്ദ്രസർക്കാർ അടിസ്ഥാനസൗകര്യവികസനരംഗത്തു മുതൽമുടക്കിത്തുടങ്ങി. ഇതോടെ നിർമാണമേഖല സജീവമാകും. ആവശ്യകത കൂടുന്നതോടെ കമ്പിയുടെ വില കൂടുമെന്നും ബിനോയ് കുമാർ പറഞ്ഞു. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ