ECONOMY

ലോകമെങ്ങും കോവിഡ് സൃഷ്ടിച്ച സാമ്പത്തികമാന്ദ്യം അതിരൂക്ഷം; ആഘാതം മറികടക്കാൻ കേന്ദ്ര ബാങ്കുകൾ വന്തോതിൽ സ്വര്ണം വിൽക്കുന്നു

Newage News

29 Oct 2020

കോവിഡ് മഹാമാരിയുടെ ആഘാതത്തെ മറികടക്കാന് 2010നുശേഷം ഇതാദ്യമായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള് സ്വര്ണം വന്തോതില് വിറ്റഴിച്ചു.

വേള്ഡ് ഗോള്ഡ് കൗണ്സിലിന്റെ കണക്കുപ്രകാരം മൂന്നാം പാദത്തില് 12.1 ടണ് സ്വര്ണമാണ് വിറ്റത്. മൂന്വര്ഷത്തെ ഇതേപാദത്തില് 141.9 ടണ് സ്വര്ണം വാങ്ങിയ സ്ഥാനത്താണിത്.

ഉസ്ബെകിസ്താന്, തുര്ക്കി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നുവില്പന. റഷ്യയിലെ കേന്ദ്ര ബാങ്കും 13 വര്ഷത്തിനിടെ ആദ്യമായി സ്വര്ണം വിറ്റഴിച്ചു. തുര്ക്കിയിലെയും ഉസ്ബെക്കിലെയും കേന്ദ്ര ബാങ്കുകള് യഥാക്രമം 22.3 ഉം 34.9ഉം ടണ് സ്വര്ണമാണ് വിറ്റത്. വിപണിയില് വില ഉയര്ന്നുനില്ക്കുന്നതിനാല് രാജ്യങ്ങള് കാര്യമായ നേട്ടമുണ്ടാക്കുകയുംചെയ്തു.

ഇടിഎഫിലെ നിക്ഷേപ വര്ധന നടപ്പുവര്ഷം സ്വര്ണത്തിന്റെ ആവശ്യകതവര്ധിക്കാന് സഹായിച്ചിരുന്നു. കേന്ദ്ര ബാങ്കുകള് സ്വര്ണം വാങ്ങിക്കൂട്ടിയതും മുന്വര്ഷങ്ങളില്സ്വര്ണത്തിന്റെ ഡിമാന്ഡ് കൂട്ടാന് സഹായിച്ചിരുന്നു.

സ്വര്ണവില എക്കാലത്തെയും ഉയരംകുറിച്ചതോടെ വിപണിയില് ആവശ്യകത കുറഞ്ഞതായി വേള്ഡ് ഗോള്ഡ് കൗണ്സില് വിലയിരുത്തുന്നു. നിലവില് 2009നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്ണത്തിന്റെ ആവശ്യകത ഇപ്പോഴുള്ളത്. ഇന്ത്യയില് സ്വര്ണാഭരണങ്ങള്ക്കുള്ള ഡിമാന്ഡ് പകുതിയായി. ചൈനയിലെ സ്വര്ണാഭരണ ഉപഭോഗത്തിലും വന് ഇടിവുണ്ടായി.

കോവിഡ് നിയന്ത്രണങ്ങളില് ഇളവുവരുത്തിയിട്ടും ഖനികളുടെ നാടായ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളില്നിന്നുള്ള സ്വര്ണത്തിന്റെ വിതരണത്തില് മൂന്നുശമതാനമാണ് കുറവ് രേഖപ്പെടുത്തിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ