ECONOMY

എല്ലാ ​രം​ഗത്തും സ്വകാര്യ മേഖലയ്ക്ക് കൂടി അവസരം നൽകുമെന്ന് ധനമന്ത്രി; 'പൊതുമേഖല സ്ഥാപന നയം' ഉ‌ടൻ

Newage News

03 Aug 2020

ദില്ലി: പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച് പുതിയ നയം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ സംബന്ധിച്ച് തന്ത്രപരമായി കണക്കാക്കേണ്ട മേഖലകളെക്കുറിച്ച് ഇതില്‍ വ്യക്തമാക്കും. തന്ത്രപരമായി നിര്‍ണയിക്കുന്ന മേഖലകളില്‍ നാലില്‍ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഉണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. 

"ഞങ്ങള്‍ ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി വരുകയാണ്. വിഷയം ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് ഉടന്‍ എത്തും," ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി ധനമന്ത്രി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

തന്ത്രപ്രധാന മേഖലകളിൽ പരമാവധി നാല് പൊതുമേഖലാ കമ്പനികളുണ്ടാകുമെന്ന് ധനമന്ത്രി മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. മറ്റ് വിഭാഗങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെടുമെന്നാണ് ധനമന്ത്രി മെയ് മാസത്തിൽ കൊവിഡ് പാക്കേജ് പ്രഖ്യാപന വേളയിൽ പറഞ്ഞത്. 

പോളിസി പ്രകാരം, സ്വകാര്യമേഖല കമ്പനികൾക്ക് പുറമെ, കുറഞ്ഞത് ഒന്ന്, പരമാവധി നാല് എന്ന രീതിയിൽ പൊതുമേഖലാ സംരംഭങ്ങൾ ഉള്ള തന്ത്രപരമായ മേഖലകളുടെ ഒരു പട്ടിക തയ്യാറാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. മറ്റ് മേഖലകളിൽ, സാധ്യതകളനുസരിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (സിപിഎസ്ഇ) സ്വകാര്യവൽക്കരിക്കും.

"ഒരു പി‌എസ്‌ഇ നയം പ്രഖ്യാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു സ്വാശ്രയ ഇന്ത്യയ്ക്ക് യോജിച്ച നയം ഇക്കാര്യത്തിൽ ആവശ്യമാണ്. എല്ലാ മേഖലകളിലും സ്വകാര്യ മേഖലയ്ക്ക് കൂടി അവസരം ഒരുക്കും," ധനമന്ത്രി പറഞ്ഞു. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ