Newage News
08 Jul 2020
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ വരെ നീട്ടാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.
ഒരു കുടുബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങള്‍ നവംബര്‍ മാസം വരെ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി. 1.49 ലക്ഷം കോടി രൂപ ചെലവഴിക്കുന്ന പദ്ധതി 81 കോടി ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 7.4 കോടി സ്ത്രീകള്‍ക്ക് സെപ്തംബര്‍ വരെ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
24 ശതമാനം ഇപിഎഫ് വിഹിതം കുറയ്ക്കുന്നത് ഓഗസ്ത് വരെ നീട്ടാനും തീരുമാനിച്ചതായി കാബിനറ്റ് യോഗത്തിന് ശേഷം മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
Content Highlights: Centre approves extending free foodgrain scheme for poor till November,Pradhan Mantri Garib Kalyan Yojana