ECONOMY

സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കാന്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

Newage News

27 Nov 2020

ന്യൂഡല്‍ഹി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ സജീവമാക്കുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍. 5.5 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുകയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ഏഴു ശതമാനം സംഭാവന ചെയ്യുകയും ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക തിരിച്ചു വരവിന് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിഡിപിയുടെ 15 ശതമാനമായി രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഭവന-നഗരകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര പറയുന്നു.    

വസ്തു രജിസ്‌ട്രേഷന് ഉയര്‍ന്ന തുക ഈടാക്കുന്ന കാര്യത്തില്‍ രാജ്യത്ത് തന്നെ മുന്നിലാണ് കേരളം. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാടും കേരളവുമാണ് ഇക്കാര്യത്തില്‍ മുന്നില്‍. സ്റ്റാംപ് ഡ്യൂട്ടി എട്ടു ശതമാനവും രജിസ്ട്രഷന്‍ ഫീസ് രണ്ടു ശതമാനവുമടക്കം 10 ശതമാനം തുക കേരളത്തില്‍ വസ്തു വാങ്ങുന്നവര്‍ സര്‍ക്കാരിലേക്ക് അടക്കണം.  

നേരത്തെ, പഞ്ചായത്ത് പരിധിയില്‍ ആറു ശതമാനവും നഗരസഭാ പരിധിയില്‍ ഏഴ് ശതമാനവും കോര്‍പ്പറേഷന്‍ പരിധിയില്‍ എട്ടു ശതമാനവുമായിരുന്ന സ്റ്റാംപ് ഡ്യൂട്ടി പരിഷ്‌കരിച്ചാണ് എല്ലായിടങ്ങളിലും എട്ടു ശതമാനം എന്ന നിലയില്‍ എത്തിച്ചത്. വസ്തുവിന്റെ ഫെയര്‍ വാല്യുവിന്റെ കാര്യത്തിലും ഉയര്‍ന്നു തന്നെയാണ് കേരളം. പലയിടങ്ങളിലും വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിലയിലാണ് ഫെയര്‍വാല്യു എന്ന് ബില്‍ഡര്‍മാര്‍ പറയുന്നു.  

രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കിലുള്ള സ്റ്റാംപ് ഡ്യൂട്ടിയെന്ന നിലയുണ്ടാവണമെന്നാണ് തൃശൂരിലെ ഫോംസ് ബില്‍ഡേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ എന്‍ ഐ വര്‍ഗീസിന്റെ അഭിപ്രായം. രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഭവന വായ്പയടക്കം കുറഞ്ഞ ചെലവില്‍ ലഭ്യമാകുമ്പോള്‍ രജിസ്‌ട്രേഷന് പത്തു ശതമാനം മുടക്കുക എന്നത് കോവിഡാനന്തര കാലത്ത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.  

സ്റ്റാംപ് ഡ്യൂട്ടി കുറച്ചതോടെ വില്‍പ്പന വര്‍ധിച്ച് മഹാരാഷ്ട്രയ്ക്ക് വരുമാനം കൂടിയ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളും സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കുന്നതിനോട് മുഖം തിരിച്ചു നില്‍ക്കേണ്ട കാര്യമില്ലെന്നാണ് വിദഗ്ധരുടെ  അഭിപ്രായം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ