ECONOMY

കേന്ദ്രസർക്കാറിന്റെ നാലാം ഉത്തേജക പാക്കേജ് വരുന്നു; തൊഴിലുകൾ വർധിപ്പിക്കാൻ പ്രത്യേക പദ്ധതിയില്ലെന്ന് റിപ്പോർട്ട്

Newage News

28 Oct 2020

ന്യൂഡൽഹി: കോവിഡ് മൂലം തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ മോദി സർക്കാർ വീണ്ടും ഉത്തേജ പാക്കേജ് പ്രഖ്യാപിക്കുന്നു. ദീപാവലിയോട് അനുബന്ധിച്ച് പാക്കേജ് പ്രഖ്യാപനത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. അടിസ്ഥാനസൗകര്യ വികസന മേഖലക്ക് ഊന്നൽ നൽകിയാവും നാലാം ഉത്തേജക പാക്കേജ്. നഗരപദ്ധതികൾ, വിനോദസഞ്ചാരം തുടങ്ങിയവക്കൊക്കെ പാക്കേജിൽ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരങ്ങളിലെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനായി പ്രത്യേക പദ്ധതിയുണ്ടാവില്ല. പൊതുമേഖല കമ്പനികളിൽ മുതൽമുടക്കി തൊഴിലുകൾ സൃഷ്ടിക്കാനാവും സർക്കാർ ശ്രമം. ഇതിനായി പ്രത്യേക പദ്ധതി ആവശ്യമില്ലെന്ന് സാമ്പത്തിക വിദഗ്ധർ നരേന്ദ്രമോദി സർക്കാറിനെ ഉപദേശിച്ചിട്ടുണ്ട്.

ടയർ -1, ടയർ-4 നഗരങ്ങൾക്കാവും ഉത്തേജക പാക്കേജിലെ ഊന്നൽ. കേന്ദ്രസർക്കാറിന്റെ പൈപ്പ്ലെൻ പദ്ധതി, വിമാനത്താവളങ്ങളുടെ വികസനവും നിർമാണവും തുടങ്ങിയവക്കായെല്ലാം കൂടുതൽ പണം മുടക്കും. നവി മുംബൈയിലും ഗ്രേറ്റർ നോയിഡയിലും നിർമാണം ആരംഭിക്കുന്ന എയർപോർട്ടുകളിലൂടെ കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാറിന്റെ പ്രതീക്ഷ.

ഇത് നാലാമത്തെ ഉത്തേജക പാക്കേജിനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഗരീബ് കല്യൺ യോജനയെന്ന പേരിൽ മാർച്ച് അവസാനത്തോടെയായിരുന്നു ഒന്നാം പാക്കേജ്, ആത്മനിർഭർ ഭാരത് എന്ന പേരിൽ മെയ് മധ്യത്തിൽ രണ്ടാമത്തെ ഉത്തേജക പാക്കേജിനും രൂപം നൽകി. രാജ്യത്ത് ഉപഭോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു മൂന്നാം പാക്കേജ്. കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ഉത്സവകാല ബോണസ്, അഡ്വാൻസ്, എൽ.ടി.സി പദ്ധതി എന്നിവ ഉൾപ്പെടുന്നതായിരുന്നു പാക്കേജ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ