ECONOMY

സാമ്പത്തിക വളർച്ച കണക്കാക്കുന്നത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്രസർക്കാർ; വിശദീകരണം വളർച്ച 7% ശതമാനമാക്കി പെരുപ്പിച്ചു കാണിച്ചുെവന്ന ആരോപണത്തിന് പിന്നാലെ

12 Jun 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി∙ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കണക്കാക്കുന്നത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്രസർക്കാർ. യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാരും കഴിഞ്ഞ ആറു വര്‍ഷം വളര്‍ച്ചാ നിരക്കു പെരുപ്പിച്ചു കാട്ടിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ ആരോപണത്തിനാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ മറുപടി.

കൃത്യമായ നടപടികളും മാനദണ്ഡങ്ങളും ഉപയോഗിച്ചു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വളർച്ച നിരക്ക് നിർണയിക്കുന്നത്. യുണൈറ്റഡ് നാഷൻസ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അംഗീകരിച്ച നാഷണൽ അക്കൗണ്ട് സിസ്റ്റം അനുസരിച്ചാണ് വളർച്ച കണക്കാക്കുന്നത്. പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ പുതുക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഡിപി കണക്കാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ മുഖ്യ സാമ്പത്തിക ഉപദേശകനായിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ ഇംഗ്ലീഷ് മാധ്യമത്തിലാണ് കണക്കുകൾ പെരുപ്പിച്ചു കാണിച്ചുവെന്ന് ലേഖനം എഴുതിയത്. 2014 മുതൽ 2018 വരെയാണ് അരവിന്ദ് സുബ്രഹ്മണ്യൻ നരേന്ദ്ര മോദിയുടെ ഉപദേശകനായിരുന്നത്. 4.5% മാത്രമുണ്ടായിരുന്ന വളർച്ച 7% ശതമാനമാക്കി പെരുപ്പിച്ചു കാണിച്ചുെവന്നാണ് ആരോപണം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ