ECONOMY

ഇന്ധന വിലവര്‍ധന: തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Newage News

23 Feb 2021

ന്യൂഡൽഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതേ തുടർന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകൾ നികുതികളില്‍ ഇളവ് വരുത്തി. പശ്ചിമ ബംഗാള്‍, അസം, മേഘാലയ, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ നികുതികള്‍ കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ ഈ ആഴ്ച ഇളവ് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്നലെ ഒരു രൂപയുടെ കുറവാണ് പെട്രോളിനും ഡിസലിനും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയത്. അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും വിലവര്‍ധനയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി 38 ല്‍ നിന്ന് 36 ആയി താഴ്ത്തി. തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന അസമില്‍ ബിജെപി സര്‍ക്കാര്‍ അഞ്ച് രൂപയാണ് നികുതി കുറച്ചത്. കൊവിഡിനെ നേരിടാന്‍ എര്‍പ്പെടുത്തിയ നികുതി പൂര്‍ണമായും ഒഴിവാക്കി. ഇന്ധന വിലയിൽ ഏറ്റവും കൂടുതല്‍ നികുതി കുറച്ചത് മേഘാലയയിലാണ്. പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ ഏഴ് രൂപയാണ് നികുതി കുറച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ