AUTO

സി‌എഫ് മോട്ടോ 300SR ബൈക്കിനെ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

Newage News

06 Mar 2021

പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ സിഎഫ് മോട്ടോ. നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ 300NK-യുടെ ബിഎസ്-VI പതിപ്പുമായി എത്തിയ ബ്രാൻഡ് പുതിയൊരു മോഡലിനെ കൂടി രാജ്യത്ത് അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷാവസാനത്തോടെ സി‌എഫ് മോട്ടോ 300SR ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി. ഫെയർ‌ഡ് സ്‌പോർട്‌സ് ബൈക്ക് ഒരു സി‌കെ‌ഡി ഉൽ‌പ്പന്നമായി രാജ്യത്ത്‌ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനർ‌ഥംവളരെ മത്സരാധിഷ്ഠിതമായി 300SR-ന് വില നിശ്ചയിക്കാമെന്ന് സാരം. ഏകദേശം 2.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നേക്കഡ് മോഡലായ 300NK-യുടെ വിലയേക്കാൾ 20,000 രൂപ കൂടുതലായിരിക്കും. ഡിസൈനും സ്റ്റൈലും 300SR രൂപകൽപ്പന ചെയ്തിരിക്കുന്നത് കിസ്കയാണ്. ഇവർ കെടിഎമ്മിനായുള്ള ഡ്യൂക്ക് ശ്രേണി മോട്ടോർസൈക്കിളുകളിലും സംഭാവന നൽകിയിട്ടുണ്ട്. ഒരാളുടെ ശ്രദ്ധ ഒരേസമയം ആകർഷിക്കാൻ കഴിയുന്ന ഒരു സ്‌പോർട്ടി, ആക്രമണാത്മക, ശരിയായ എയറോഡൈനാമിക് ഡിസൈനാണ് ബൈക്കിന്റെ പ്രധാന ആകർഷണം. ഇതിന് ഒരു ജോടി സ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ ലഭിക്കും. അതോടൊപ്പം സ്റ്റെപ്പ്-അപ്പ് സ്പ്ലിറ്റ് സീറ്റുകൾ, ഉയർത്തിയ വിൻഡ്സ്ക്രീൻ, മസ്കുലർ ടാങ്ക്, ലോവർ-സെറ്റ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ എന്നിവയാണ് ബൈക്കിലെ മറ്റ് ശ്രദ്ധേയമായ ഡിസൈൻ സവിശേഷതകൾ.  സവിശേഷതകളുടെ കാര്യത്തിൽ 300SR രണ്ട് വ്യത്യസ്ത മോഡുകളുള്ള ടിഎഫ്ടി കളർ സ്ക്രീനും ലൈറ്റിംഗിനായി എൽഇഡി സജ്ജീകരണവും വാഗ്‌ദാനം ചെയ്യുമ. 165 കിലോഗ്രാം ഭാരം വഹിക്കുന്ന ഇതിന്റെ ടാങ്കിൽ 12 ലിറ്റർ ഇന്ധനം നിലനിർത്താൻ കഴിയും. മെക്കാനിക്കൽ സവിശേഷതകൾ സിഎഫ് മോട്ടോ 300SR മോഡലിന് 292.4 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 8750 rpm-ൽ 34 bhp പവറും 7250 rpm-ൽ 20.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ യൂണിറ്റ് ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ബൈക്കിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ 37 mm അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് സിഎഫ് മോട്ടോ സമ്മാനിച്ചിരിക്കുന്നത്. മുൻവശത്ത് ഒരു 292 mm ഡിസ്കും പിൻവശത്ത് 220 mm ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിനായി ഇരട്ട-ചാനൽ എബിഎസും ചൈനീസ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെത്തുമ്പോൾ കവസാക്കി നിഞ്ച 300, ടിവിഎസ് അപ്പാച്ചെ RR310, വരാനിരിക്കുന്ന പുതുതലമുറ കെടിഎം RC390 എന്നിവയുമായാകും സിഎഫ് മോട്ടോ 300SR മാറ്റുരയ്ക്കുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story