TECHNOLOGY

ചരിത്രം കുറിച്ച് ഇന്ത്യ: ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയം, പേടകം ആദ്യ ഭ്രമണപഥത്തില്‍

22 Jul 2019

ന്യൂഏജ് ന്യൂസ്, ചന്ദ്രയാന്‍ 2 വിക്ഷേപണം ആദ്യംഘട്ടം വിജയകരം. പേടകം 181.616 കിലോമീറ്റർ അകലെയുള്ള ആദ്യ ഭ്രമണപഥത്തിൽ എത്തി. ഇതോടെ വിക്ഷേപണനിലയത്തിൽ വിജയാരവം മുഴങ്ങി. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ‌നിന്ന് ഉച്ചയ്ക്ക്  2.43നാണ് വിക്ഷേപിച്ചത്. വിക്ഷേപണം കാണാനെത്തിയിരുന്നത് 7500–ഓളം പേർ. പൊതുജനങ്ങൾക്ക് ഓൺലൈൻ റജിസ്ട്രേഷൻ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ റജിസ്ട്രേഷൻ ആരംഭിച്ച് രണ്ടു മണിക്കൂറിനകം ഗാലറിയിൽ ഉൾക്കൊള്ളാവുന്ന 7500 പേരും തികഞ്ഞതോടെ നിർത്തിവച്ചു. ജൂലൈ 15ന് അർധരാത്രിയായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. 


ചന്ദ്രയാൻ 2 വഹിച്ചുയരുന്ന ജിഎസ്എൽവിയുടെ മാർക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്സൽ ജൂലൈ 20ന് പൂർത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബർ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണു 2008 ഒക്ടോബറിൽ ചന്ദ്രയാൻ–1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. 11 വർഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയാകുന്നത്. ഒന്നാം ദൗത്യത്തിൽനിന്നു വ്യത്യസ്തമായി രാജ്യത്തിന്റെ ആദ്യ റോവറും ഈ ദൗത്യത്തിനൊപ്പം യാത്ര തിരിക്കും, പ്രഗ്യാൻ.

ഞായറാഴ്ച വൈകീട്ട് 6 .43 നാണ് ഇരുപത് മണിക്കൂർ നീണ്ട കൌണ്ട് ഡൌൺ തുടങ്ങിയത്. നേരത്തെ അവസാന നിമിഷത്തിൽ ദൗത്യം മാറ്റി വയ്ക്കുകയായിരുന്നു. ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര പൂർത്തിയാക്കേണ്ടിയിരുന്നത് . പുതിയ പ്ലാൻ പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് നാല്പത്തി മൂന്നാം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

23 ദിവസങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍ ഭ്രമണം ചെയ്തതിന് ശേഷമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് ചന്ദ്രയാന്‍ കുതിക്കുക. ഇത് 7 ദിവസമെടുക്കും. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസം ചിലവഴിക്കും. വിക്ഷേപണത്തിന്റെ നാല്പത്തിമൂന്നാം ദിവസം, സെപ്തംബര്‍ 2നു ലാന്‍ഡര്‍ ചന്ദ്രന്റെ ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ട് ചന്ദ്രന്റെ ലോവര്‍ ഓര്‍ബിറ്റില്‍ എത്തിച്ചേരും. തുടര്‍ന്നുള്ള 5 ദിവസങ്ങളിലായിരിക്കും നിര്‍ണ്ണായക തീരുമാനം എടുക്കുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത പ്രതലമാണ് പരീക്ഷണങ്ങള്‍ക്കായി ഐ എസ് ആര്‍ ഒ തിരഞ്ഞെടുത്തിരിക്കുന്നത്.

48 ദിവസം കൊണ്ട് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. നേരത്തെ ഇത് 54 ദിവസമായിരുന്നു. ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന സെപ്തംബര്‍ 6 എന്നത് സെപ്തംബര്‍ 7 ആകാനും സാധ്യതയുണ്ട് എന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചന്ദ്രോപരിതലത്തില്‍ 13 ഭൌമ ദിനങ്ങളാണ് പ്രഗ്യാന്‍ റോവര്‍ പരീക്ഷണങ്ങള്‍ നടത്തുക.
Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്