TECHNOLOGY

ചന്ദ്രയാൻ–2 ലക്ഷ്യത്തിലേക്ക് കുതിക്കുന്നു; ഇനിയുള്ള നിർണായക 15 ദിനങ്ങളിൽ നേരിടാനുള്ളത് വൻ വെല്ലുവിളികൾ

22 Aug 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. സെപ്റ്റംബർ ഏഴു വരെയുള്ള 16 ദിനങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആകാംക്ഷയുടെതാണ്. ഇന്നു മുതൽ 11 ദിവസം ചന്ദ്രയാൻ–2 പേടകം ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കും. ഈ ദിവസങ്ങളിൽ തന്നെ ചന്ദ്രന്റെ പുതിയ ചിത്രങ്ങളും ഡേറ്റകളും ചന്ദ്രയാനിലെ ക്യാമറകള്‍ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തിയേറിയ ക്യാമറകൾ പകർത്തുന്ന ചിത്രങ്ങൾ ഇസ്രോ പുറത്തുവിട്ടേക്കും.

ഇതിനിടെ ചന്ദ്രനോടു അടുക്കാനായി ചന്ദ്രയാൻ –2 ന്റെ സഞ്ചാര പാത ചെറുതാക്കിക്കൊണ്ടിരിക്കും. ചന്ദ്രന്‍റെ 100 കിലോമീറ്റർ പരിധിയിലെത്തിക്കാനാണ് പദ്ധതി. ഭ്രമണപഥത്തിൽ കറങ്ങുന്നതിനിടെ ദൗത്യത്തിന്റെ 43–ാം ദിവസം പേടകവും വിക്രം ലാൻഡറും പുറത്തുവരും. തുടർന്ന് 48ാം ദിവസം ദക്ഷിണ ധ്രുവത്തിലേക്ക് ലാൻഡർ നീങ്ങി തുടങ്ങും. 

സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.40നാണ് ലോകം ഒന്നടങ്കം പ്രതീക്ഷയോടെ അതിലേറെ ആകാംക്ഷയോടെ നോക്കിനിൽക്കുന്ന ചന്ദ്രയാൻ–2 പേടകത്തിന്റെ ഏറെ വെല്ലുവിളിനിറഞ്ഞ സോഫ്റ്റ് ലാൻഡിങ്. കാര്യങ്ങൾ കൃത്യമായി നീങ്ങിയാൽ 1.55ന് തന്നെ ലാൻഡർ ദക്ഷിണ ധ്രുവത്തിൽ ലാൻഡിങ് നടത്തും. ഈ ദൗത്യം വിജയിച്ചാൽ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ