TECHNOLOGY

പരാജയങ്ങളിൽ പതറാതെ ഇന്ത്യൻ ബഹിരാകാശ ഏജൻസി; ചന്ദ്രനിൽ വീണ്ടും സോഫ്റ്റ് ലാൻഡിംഗ് നടത്താൻ പദ്ധതിയൊരുങ്ങുന്നു, ലാൻഡർ വിക്ഷേപണം അടുത്ത വർഷമുണ്ടായേക്കും

14 Nov 2019

ന്യൂഏജ് ന്യൂസ്, ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ സോഫ്റ്റ്ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ചന്ദ്രയാൻ മൂന്ന് പദ്ധതിയുമായി ഇസ്രൊ. 2020 നവംബറിനുള്ളിൽ ചന്ദ്രയാൻ മൂന്ന് വിക്ഷേപിക്കാൻ ഇസ്രൊ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഐഎസ്ആർഒ മൂന്ന് സബ് കമ്മിറ്റികൾക്ക് രൂപം നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ദൗത്യത്തിൽ ലാൻഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് സൂചന. 

ചൊവ്വാഴ്ച ചേർന്ന ഓവർവ്യു കമ്മിറ്റി ചന്ദ്രയാൻ മൂന്നിന്‍റെ ടെക്നിക്കൽ കോൺഫിഗറേഷൻ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുത്തെന്നാണ് റിപ്പോർട്ട്. എന്നാൽ ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല. 

ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന് എന്ത് പറ്റിയെന്ന കാര്യത്തിലും ഇത് വരെ ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. പരാജയ പഠന സമിതി റിപ്പോർട്ടിനെക്കുറിച്ചും ഇത് വരെ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ