LAUNCHPAD

'ആയുർവേദത്തിന്‍റെ സംരക്ഷണം' എന്ന സന്ദേശവുമായി ചന്ദ്രികാ ആയുർവേദിക് സോപ്പിന്‍റെ പുതിയ ക്യാംപെയ്ൻ

Newage News

03 Aug 2020

യുർവേദ സോപ്പായ ചന്ദ്രിക, #ആയുർവേദത്തിന്‍റെ സംരക്ഷണം എന്ന സന്ദേശം കൈമാറുന്ന പുതിയ ക്യാംപെയ്ൻ പുറത്തിറക്കി. പുതിയ കാലത്തിലെ പല പ്രശ്‍നങ്ങൾക്കുമുള്ള പ്രതിവിധി ആയുർവേദവും ചന്ദ്രികയുമാണെന്ന് തലമുറകളായി പരീക്ഷിച്ച് തെളിഞ്ഞിട്ടുണ്ടെന്ന് എടുത്തുകാണിക്കാനാണ് ഈ ക്യാംപെയ്ൻ ശ്രമിക്കുന്നത്. പുതിയ ക്യാംപെയ്ൻ ഫോക്കസ് ചെയ്യുന്നത് അണുക്കളിൽ നിന്ന് സംരക്ഷണം ഒരുക്കാനുള്ള ചന്ദ്രികാ ആയുർവേദിക് സോപ്പിന്‍റെ ശേഷിയിലാണ്.

ബ്രാൻഡ് ഡേവിഡിന്‍റെ ആശയത്തിൽ പിറന്ന പരസ്യചിത്രം കാണിക്കുന്നത് തലമുറകളായുള്ള ചർമ്മസംരക്ഷണ രഹസ്യമായ ആയുർവേദത്തിന്‍റെ ശക്തിയും അതിന്‍റെ വിശ്വാസ്യതയുമാണ്. ടിവിസിയിലെ മൂന്ന് സ്ത്രീകൾ അവരുടെ ചർമ്മ സംരക്ഷണത്തിന്‍റെ രഹസ്യം പങ്കുവെയ്ക്കുന്നു. ഒടുവിൽ ഈ രഹസ്യം ആയുർവേദവും ചന്ദ്രികയുമാണെന്ന് അമലാ പോൾ പറയുന്നു. പ്രകൃതിദത്തമായ നന്മകളുള്ള ചന്ദ്രികയായിരുന്നു എപ്പോഴും തന്‍റെ ചർമ്മ പ്രശ്‍നങ്ങൾക്ക്  പരിഹാരമെന്നും അവർ പറയുന്നു. 

"ചന്ദ്രികയുടെ ആയുർവേദ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ടിവി ക്യാംപെയ്ൻ സൃഷ്ടിച്ചിരിക്കുന്നത് ആയുർവേദവും ചന്ദ്രികയും തലമുറകളായി ആളുകൾ വിശ്വസിച്ച് വരുന്ന ഒന്നാണ് എന്ന ബോദ്ധ്യത്തോടെയാണ്. നിലവിലെ സാഹചര്യത്തിൽ ആളുകൾ സ്വയം സംരക്ഷിക്കേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച് ഒരുപാട് വിവരങ്ങൾ കൈമാറപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രകൃതിയുടെ നന്മയും തലമുറകളുടെ വിശ്വാസ്യതയുള്ള പരിഹാരങ്ങളും ജനങ്ങളെ ഓർമ്മപ്പെടുത്തേണ്ടത് അനിവാര്യമാണ്. വെളിച്ചെണ്ണയുടെയും 7 ആയുർവേദ പച്ചമരുന്നുകളുടെയും ഗുണങ്ങൾ ചേർത്ത് കൈകൊണ്ട് നിർമ്മിക്കുന്ന ചന്ദ്രികാ ആയുർവേദ സോപ്പ് എപ്പോഴും ആയുർവേദത്തിന്റെ സംരക്ഷണമൊരുക്കുന്നു" - വിപ്രോ കെയർ ആൻഡ് ലൈറ്റിംഗ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് എസ്. പ്രസന്ന റായി പറഞ്ഞു.

"നമ്മൾ ജീവിക്കുന്നത് ഒരു മഹാമാരിക്കാലത്താണ്. സോഷ്യൽ മീഡിയയിലൂടെയും മറ്റും ഓരോ നിമിഷവും ആരോഗ്യസംരക്ഷണം സംബന്ധിച്ച് ഒരുപാട് വിവരങ്ങൾ നമുക്ക് കിട്ടിക്കൊണ്ടിരിക്കുകയാണ്. എല്ലാ വിവരങ്ങളും അവകാശപ്പെടുന്നത് ഇതാണ് ഏറ്റവും ഫലപ്രദമെന്നാണ്. നിങ്ങൾ ഏത് വിശ്വസിക്കും? എപ്പോഴും വിശ്വസിക്കേണ്ടത് അവർക്ക് കാലങ്ങളായി അറിയാവുന്ന ആ പരിഹാരത്തെയാണ് എന്ന് ആളുകളെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. തലമുറകളായി ജനങ്ങളുടെ വിശ്വസ്ത ആയുർവേദിക് സോപ്പാണ് ചന്ദ്രിക. പല സ്ഥലങ്ങളിലായിരിക്കുന്ന സുഹൃത്തുക്കൾ തമ്മിൽ പോലും ഒരേ വിശ്വാസത്തോടെ ചന്ദ്രികാ ആയുർവേദിക് സോപ്പ് എന്ന രഹസ്യം കൈമാറുന്നു" - ബ്രാൻഡ് ഡേവിഡ്, ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്റ്റർ ശരത്ത് കുറ്റിക്കാട്ട് പറഞ്ഞു.

ക്യാംപെയ്ൻ ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലും മറ്റും റിലീസ് ചെയ്തിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story