STARTUP

ചെറുകിട കമ്പനിയുടെ നിര്‍വചനത്തില്‍ പുനരവലോകനം

Newage News

02 Feb 2021

സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതി ശക്തിപ്പെടുത്തുന്നതിന് ചെറുകിട കമ്പനികള്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പരിഷ്‌ക്കാരങ്ങള്‍ നിര്‍ദ്ദേശിച്ചു

കമ്പനി നിയമം 2013ന് കീഴിലുള്ള വിചാരണ ഒഴിവാക്കാവുന്നതും ഒത്തുതീര്‍പ്പിന് സാധ്യതയുള്ളതുമായ നടപടിക്രമങ്ങളും സാങ്കേതികവുമായ കുറ്റകൃത്യങ്ങളുടെ സമാനമായ രീതിയില്‍ 2008 ലെ പരിമിത ബാദ്ധ്യത പങ്കാളിത്തത്തിലെ (എല്‍.എല്‍.പി) നിയമപരമായ വിലക്ക് ഒഴിവാക്കല്‍ നിയമം  കൈകാര്യം ചെയ്യുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍ദ്ദേശിച്ചു.

ചെറുകിട കമ്പനികളുടെ നിര്‍വചനത്തില്‍ പുനരവലോകനം

ചെറുകിട കമ്പനികള്‍ക്ക് കൊടുത്തു തീര്‍ത്ത ഓഹരി മൂലധനം 50 ലക്ഷത്തില്‍ അധികമാകാന്‍ പാടില്ലെന്നതിനെ 2 കോടിയില്‍ അധികമാകാന്‍ പാടില്ലെന്നും വിറ്റുവരവ് രണ്ടുകോടിയിലധികമാകാന്‍ പാടില്ലെന്നത് 20 കോടിയിലധികമാകാന്‍ പാടില്ലെന്നും വര്‍ദ്ധിപ്പിച്ചുകൊണ്ട് 2013ലെ കമ്പനി നിയമത്തിന്‍ കീഴില്‍ വരുന്ന ചെറുകിട കമ്പനികളുടെ നിര്‍വചനം പുനരവലോകനം ചെയ്യുമെന്ന് ശ്രീമതി സീതാരാമന്‍ അറിയിച്ചു.  ഇത് രണ്ടുലക്ഷത്തിലധികം കമ്പനികള്‍ക്ക് ഗുണകരമാകും.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും നൂതനാശയക്കാര്‍ക്കും വേണ്ടി 'ഒറ്റയാള്‍ കമ്പനിക'ളുടെ ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിന് നിര്‍ദ്ദേശം

തുടരുന്ന നടപടികള്‍ എന്ന നിലയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും നൂതനാശക്കാര്‍ക്കും നേരിട്ട് ഗുണം കിട്ടുന്നതിനായി ഒറ്റയാള്‍ കമ്പനികള്‍ക്ക് (ഒ.പി.സികള്‍) കൊടുത്തു തീര്‍ത്ത മൂലധനത്തിലൂം വിറ്റുവരവിലും ഒരു നിയന്ത്രണങ്ങളുമില്ലാതെയും അവര്‍ക്ക് ഏത് സമയത്തും മറ്റ് ഏത് തരത്തിലുള്ള കമ്പനിയായി മാറുന്നതിന് അനുവദിച്ചും ഒരു ഇന്ത്യന്‍ പൗരന് ഒരു ഒ.പി.സി രൂപീകരിക്കുന്നതിന് രാജ്യത്ത് സ്ഥിരതാമസമായതിന്റെ പരിധി 182 ദിവസങ്ങളില്‍ നിന്ന് 120 ആയി കുറച്ചും വിദേശ ഇന്ത്യാക്കാര്‍ക്ക് ഇന്ത്യയില്‍ ഒ.പിസികള്‍ രൂപീകരിക്കുന്നതിന് അനുവദിച്ചുകൊണ്ടും ഒ.പി.സികള്‍ രൂപീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ധനമന്ത്രി മുന്നോട്ടുവച്ചു.

വേഗത്തിലുള്ള വായ്പാ പരിഹാരത്തിന് എന്‍.സി.എല്‍.ടി ചട്ടക്കൂട് ശക്തിപ്പെടുത്തും

കേസുകളില്‍ വേഗത്തിലുള്ള പരിഹാരം ഉറപ്പുവരുത്തുന്നതിനായി എന്‍.സി.എല്‍.ടി ചട്ടക്കൂട് ശക്തിപ്പെടുത്തും ഇ-കോര്‍ട്ട് സംവിധാനം നടപ്പാക്കും. വായ്പാ പരിഹാരത്തിന് ബദൽ രീതികളും എം.എസ്.എം.ഇകള്‍ക്ക് പ്രത്യേക ചട്ടക്കൂടും ആരംഭിക്കും.

നവീന എം.സി.എ 21 പതിപ്പ് 3.0ന് സമാരംഭം കുറിയ്ക്കും

വരുന്ന 2021-22 സാമ്പത്തികവര്‍ഷത്തില്‍ എം.സി.എ 21 പതിപ്പ് 3.0 നയിക്കുന്ന ഡാറ്റാ അനലിറ്റിക്‌സ്, നിര്‍മ്മിത ബുദ്ധി, യന്ത്രപഠനം എന്നിവയ്ക്ക് ഗവണ്‍മെന്റ് സമാരംഭം കുറിയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എം.സി.എ 3.0 ഈ പതിപ്പ് ഇ-സ്‌ക്രൂട്ടണി, ഇ-അഡ്ജ്യൂടിക്കേഷന്‍, ഇ-കണ്‍സള്‍ട്ടേഷന്‍, അനുവര്‍ത്തന പരിപാലനം എന്നിവയ്ക്കുള്ള അധിക മോഡ്യൂളുകളും ഉണ്ടായിരിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story