FINANCE

ബാങ്കിങ് പരിഷ്കരണത്തിലെ സന്ദേഹങ്ങൾ - സംഭവിക്കുന്നതെന്ത്?

10 Sep 2019

എം.കെ.അജിത് കുമാർ

കേന്ദ്രസർക്കാർ വീണ്ടും പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കവുമായി രംഗത്തെത്തുമ്പോൾ സാമ്പത്തീക രംഗത്ത് അത് പല തരം ചിന്തകൾ ഉയർത്തുന്നുണ്ട്. ചെറുകിട ബാങ്കുകളുടെ സേവന ആഭിമുഖ്യവും സേവന വൈപുല്യവും വലിയ ബാങ്കുകൾക്ക് ഉണ്ടാകില്ലെന്ന ചിന്ത പ്രബലമാണ്. ബാങ്ക് ശാഖകൾ കുറയുകയും സേവന നിരക്കുകൾ ഉയരുകയും ചെയ്യുമെന്നതാണ് മറ്റൊന്ന്. ജീവനക്കാരെ ബാങ്കുകൾ പരിമിതപ്പെടുത്തുന്നത് വഴി ഉണ്ടാകുന്ന തൊഴിൽ നഷ്ടവും ആശങ്കയ്ക്ക് കാരണമാണ്.

ആദ്യഘട്ടത്തിലെ ലയനത്തിന് ശേഷം ഉണ്ടായ ചില നടപടികൾ ഇത്തരം ചിന്തകളെ കൂടുതൽ പ്രസക്തമാക്കിയിട്ടുണ്ട്. എസ്ബിടി അടക്കമുള്ള പ്രമുഖ ബാങ്കുകൾ എസ്ബിഐയിൽ ലയിപ്പിച്ചതോടെ ആ ബാങ്കുകളുടെ പല ശാഖകളും നിർത്തലാക്കപ്പെട്ടു. എസ്ബിഐയുടെ സേവന നിരക്കുകൾ ഗണ്യമായി ഉയരുകയും ചെയ്തു. ഇതെല്ലം ഉപഭോക്താക്കളിൽ നിന്ന് വ്യാപക പ്രതിഷേധമാണ് ഉളവാക്കിയത്. അതിനാൽ, വീണ്ടും പൊതുമേഖലാ ബാങ്കുകളെ തമ്മിൽ ലയിപ്പിക്കുമ്പോൾ ആശങ്കകൾ സ്വാഭാവികം മാത്രം. വൻകിട ബാങ്കുകൾ സമ്പദ് ഘടനയുടെ ദൃഢതയ്ക്കും വളർച്ചയ്ക്കും അത്യാവശ്യം എന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുന്നത്. ഈ നടപടി മൂലം ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോത് കാര്യമായി കുറഞ്ഞതായും വ്യക്തമാകുന്നുണ്ട്. 2018 മാർച്ച് മാസം പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം 8,95,601 കോടി രൂപ ആയിരുന്നെങ്കിൽ 2019 മാർച്ചിൽ അത് 8,06,412 കോടിയായി കുറഞ്ഞിരിക്കുന്നു. ബാങ്കിങ് രംഗത്ത് കൊണ്ടുവന്ന പരിഷ്കരണ നടപടികളുടെ പ്രതിഫലനമായാണ് സർക്കാർ ഇതിനെ വിലയിരുത്തുന്നത്.

പൊതുമേഖലാ ബാങ്കുകളുടെ ഘട്ടം ഘട്ടമായുള്ള ലയനമാണ് സർക്കാർ സർക്കാർ ലക്ഷ്യമിടുന്നത്. 2017-ൽ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ പുതിയ പ്രഖ്യാപനത്തോടെ അത് 12 ബാങ്കുകളായി ചുരുങ്ങുകയാണ്. ഒടുവിൽ അത് മൂന്നോ നാലോ വലിയ ബാങ്കുകൾ മാത്രമായി പരിണമിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. സമ്പദ്ഘടനയുടെ പരാധീനതകളെ മറികടക്കാൻ തക്ക മൂലധന വ്യാപ്തിയും കെട്ടുറപ്പും പൊതുമേഖലാ ബാങ്കുകൾക്ക് ലഭ്യമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് ഒരു വിഭാഗം സാമ്പത്തീക വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ വൻകിട കോർപറേറ്റുകൾക്കും ബിസിനസ് ഗ്രൂപ്പുകൾക്കും അവരുടെ ഫണ്ടിംഗ് സാദ്ധ്യതകൾ വിപുലമാക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നതെന്ന എതിർവാദവും ഉയരുന്നുണ്ട്. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പൊതുമേഖലാ ബാങ്കുകൾക്കുള്ള സ്ഥാനം പ്രധാനമാണ്. രാജ്യത്തെ സാധാരണ ജനങ്ങളുടെ സാമ്പത്തീക ചര്യകളുടെ നെടും തൂണായി നിലകൊള്ളുന്ന ഈ ബാങ്കുകളുടെ ആരോഗ്യപൂർണമായ നിലനിൽപ്പ് വളരെയേറെ വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഈ പരിഷ്കരണ ശ്രമങ്ങൾക്കൊപ്പം ഉയരുന്ന സന്ദേഹങ്ങളും പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story