ECONOMY

ചേന്ദമംഗലം കൈത്തറിക്കു പുത്തൻ ഉണർവ്; ഓണക്കാലത്തു നേടുന്നത് മികച്ച വിൽപന

09 Sep 2019

ന്യൂഏജ് ന്യൂസ്, ഓണക്കാലത്തു ചേന്ദമംഗലം കൈത്തറിക്കു പുത്തൻ ഉണർവ്. ഇക്കുറി മികച്ച വിൽപനയാണു നടക്കുന്നത്. ഒരു വർഷം മുൻപുണ്ടായ പ്രളയത്തിന്റെ നഷ്ടങ്ങൾ ഇനി മറക്കാം. പ്രളയത്തിനു ശേഷം കൈത്തറിക്കു ലഭിച്ച പ്രചാരവും പരമ്പരാഗത വ്യവസായത്തെ നിലനിർത്തണമെന്ന ചിന്ത ജനങ്ങളിൽ ഉടലെടുത്തതും വിൽപനയിലെ കുതിപ്പിനു കാരണമായി.

ഓണക്കാലം ലക്ഷ്യമിട്ടു ജില്ലയിലെ 13 കൈത്തറി സംഘങ്ങളിലുമായി 5 കോടിയോളം രൂപയുടെ തുണിത്തരങ്ങളൊരുക്കി. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഇത്രയേറെ പ്രചാരവും വിൽപനയും നടന്ന കാലഘട്ടം ഉണ്ടായിട്ടില്ലെന്നു പറവൂർ കൈത്തറി നെയ്ത്തു സഹകരണ സംഘം പ്രസിഡന്റ് ടി.എസ്.ബേബി പറഞ്ഞു.

പറവൂർ കൈത്തറി നെയ്ത്തു സഹകരണ സംഘത്തിനു നഗരത്തിൽ തന്നെ 4 വിപണന കേന്ദ്രങ്ങളുണ്ട്. 

അതിലൊന്ന് ഓണക്കാലത്തു തുടങ്ങിയ പ്രത്യേക സ്റ്റാൾ ആണ്. മറ്റു സംഘങ്ങളെല്ലാം ഡിപ്പോകളിലാണു വിൽപന നടത്തുന്നത്. ജില്ലാ ബാങ്കും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് എറണാകുളത്തു നടത്തുന്ന മേളയ്ക്കുപുറമെ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്നുണ്ട്.

സർക്കാറിന്റെ റിബേറ്റ് പ്രകാരമുള്ള 20% കിഴിവ് ഇന്നുവരെ ഉൽപന്നങ്ങൾ വാങ്ങുന്നവർക്കു ലഭിക്കും. വിവിധ സഹകരണ ബാങ്കുകൾ  അവരുടെ അംഗങ്ങൾക്കു കൈത്തറി ഉൽപന്നം വാങ്ങുന്നതിനു പ്രത്യേക കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ടെന്നു കൈത്തറി നെയ്ത്തു സഹകരണ സംഘം എച്ച് 47 സെക്രട്ടറി പി.എ.സോജൻ പറഞ്ഞു. 

സാരികൾക്കാണ് ഇത്തവണ കൂടുതൽ ഡിമാൻഡ്. സെറ്റ് മുണ്ട്, കളർമുണ്ട് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. വിൽപന കൂടുന്ന സാഹചര്യത്തിൽ കൈത്തറി മേഖലയിൽ മിനിമം കൂലി നടപ്പാക്കുന്നതിനു അധികാരികളുമായി സംഘടനകൾ ബന്ധപ്പെട്ടിട്ടുണ്ട്. ഓണം കഴി‍ഞ്ഞാൽ നടപടിയുണ്ടായേക്കും.

Content Highlights: chendamangalam textiles making good sales during onam season

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ