LIFESTYLE

കോവിഡ് കാലത്ത് കരുതലാകാം; അമ്മമാർ പാലിക്കേണ്ട കുട്ടികൾക്കുള്ള ശുചിത്വ പാഠങ്ങൾ അറിഞ്ഞിരിക്കാം

Newage News

02 Jun 2020

പ്രതിരോധശേഷി വികസിക്കുന്നതെ ഉള്ളു എന്നതിനാൽ നവജാതശിശുക്കൾക്ക് ഇൻഫെക്ഷനുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ശിശുക്കളെ അണുക്കളിൽ നിന്നും ബാക്റ്റീരിയയിൽ നിന്നും സംരക്ഷിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. 

"എപ്പോഴും ശുചിത്വം പാലിക്കുന്നത് നിങ്ങളുടെ കുട്ടികൾക്ക് രോഗം വരാനുള്ള സാധ്യതയെ ഇല്ലാതാക്കും. ഓരോ ദിവസവും അവർക്ക് നേരിടേണ്ടി വരുന്ന ബാക്റ്റീരിയകളും അണുക്കളുമാണ് അവരിൽ രോഗമുണ്ടാക്കുന്നത്. അതിനാൽ ശിശുക്കളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾ നല്ല രീതിയിലുള്ള ശുചിത്വം പാലിക്കേണ്ടതുണ്ട്. കുട്ടികൾ അധികനേരം ചെലവിടുന്നത് അമ്മയ്ക്കൊപ്പമായതിനാൽ അമ്മമാരാണ് ശുചിത്വ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടത്" - ഹിമാലയ ഡ്രഗ് കമ്പനി, ആയുർവേദ വിദഗ്ദ്ധ ഡോ. പ്രതിഭാ ബാബ്ഷെറ്റ് പറഞ്ഞു.

മാതാപിതാക്കൾ തുടർച്ചയായി കൈകഴുകണം. കൈകളിൽ അണുക്കളും ബാക്റ്റീരിയയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പനി, ഫ്ളൂ പോലുള്ള ഇൻഫെക്ഷനുകൾക്ക് കാരണമാകും. 

"കൈകളിലുള്ള ഹാനികരമായ അണുക്കളെയും ബാക്റ്റീരിയയേയും അകറ്റാൻ സോപ്പും വെള്ളവും ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും കൈ കഴുകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതിന് മുമ്പും നാപ്പി മാറുന്നതിന് മുമ്പും കൈകൾ കഴുകണം. വളർത്തു മൃഗങ്ങളെ തൊട്ടതിന് ശേഷമോ ഏതെങ്കിലും പ്രതലങ്ങളിൽ തൊട്ടതിന് ശേഷമോ കുഞ്ഞിന്റെ അടുത്ത് പോകുന്നതിന് മുമ്പ് കൈകഴുകണം. കുഞ്ഞുങ്ങളെ സ്വയം കൈകഴുകാൻ പഠിപ്പിക്കാൻ കഴിഞ്ഞാൽ അത് ഏറെ പ്രയോജനകരമാണ്. എപ്പോഴും ഒരു സാനിറ്റൈസർ കൈയിൽ കരുതുക. കൈകഴുകാൻ സാധിക്കാത്ത അവസരത്തിൽ ഇത് ഉപയോഗിക്കുക" - ഡോ. പ്രതിഭ പറഞ്ഞു.

കുട്ടികൾ കൈതൊടാനും എടുക്കാനും സാധ്യതയുള്ള സ്ഥലങ്ങളും വസ്തുക്കളും അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ശുചിത്വത്തിൽ കുളിക്ക് വലിയ പ്രാധാന്യമുണ്ട്.

"കുട്ടികളുടെ ശാരീരിക ശുചിത്വത്തിന് കുളി അത്യാവശ്യമാണ്. 3-4 മാസത്തിൽ കൂടുതൽ ബാത്ത് ടൌവൽ ഉപയോഗിക്കരുത്. മാതാവ് അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നത് കുട്ടിയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്" - ഡോ. പ്രതിഭ പറഞ്ഞു.

ദൈനംദിന കാര്യങ്ങളിൽ ശുചിത്വം നിലനിർത്തേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ ഡോ പ്രതിഭ ഓരോ 2-3 മണിക്കൂർ കൂടുമ്പോഴും ഡയപ്പർ മാറണമെന്നും ആ ഭാഗങ്ങൾ വൃത്തിയാക്കണമെന്നും നിർദ്ദേശിച്ചു. കുട്ടികളുടെ തുണി അലക്കുമ്പോൾ മുതിർന്നവരുടെ തുണിയ്ക്കൊപ്പം ഇടരുതെന്നും ഇതിലൂടെയും ബാക്റ്റീരിയ കുട്ടിയുടെ ദേഹത്ത് കടന്നേക്കാമെന്നും അവർ പറഞ്ഞു.

"കുട്ടികളുടെ തുണി അലക്കാനായി മാതാപിതാക്കൾക്ക് ബേബി ലോൺട്രി ഡിറ്റർജന്‍റ് ഉപയോഗിക്കാം. ഇത് കുട്ടികളുടെ തുണിയിൽ മൃദുവായും കാര്യക്ഷമമായും പ്രവർത്തിക്കും. ആന്‍റി ബാക്റ്റീരിയൽ ഗുണങ്ങളുള്ള ഹെർബ്സ് അടങ്ങിയ ഡിറ്റർജന്‍റുകളാണെങ്കിൽ ഏറെ നല്ലത്. ഫോസ്ഫറസ്, പാരാബെൻസ്, SLS/SLES/ ALS, സിന്തറ്റിക്ക് കളർ, ആഡഡ് ബ്ലീച്ച്, സിലിക്കേറ്റ്സ് എന്നിവ ഇല്ലാത്ത ഡിറ്റർജന്‍റ് ആണെന്നും ഉറപ്പാക്കണം" - ഡോ. പ്രതിഭ പറഞ്ഞു.

ഇത്തരം ശീലങ്ങൾ മാതാപിതാക്കൾ പതിവാക്കിയാൽ കുട്ടികളെ അണുക്കളിൽ നിന്നും ബാക്റ്റീരിയയിൽ നിന്നും സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് കഴിയും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story