ECONOMY

ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന

Newage News

04 Dec 2020

ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന. ലഡാക്ക് വിഷയത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം കലുഷിതമായി തുടരുന്ന പശ്ചാത്തലത്തിലാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ചൈനയുടെ നടപടി.

ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം. ചൈനയാണ് ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം. നാല് മില്യൺ ടൺ അരിയാണ് പ്രതിവർഷം ചൈന ഇറക്കുമതി ചെയ്യുന്നത്. എന്നാൽ പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിന്ന് ചൈന അരി വാങ്ങിയിരുന്നില്ല. ഇന്ത്യൻ അരിയുടെ ഗുണനിലവാരം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ ഇതിന് വിരുദ്ധമായി ചൈന ഇത്തവണ ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്തിരിക്കുകയാണ്.

അടുത്ത വർഷവും ഇന്ത്യയിൽ നിന്ന് ചൈന അരി വാങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് കയറ്റുമതി രംഗം. ഇന്ത്യയിലെ അരിയുടെ ഗുണനിലവാരം കണ്ട് ചൈന അടുത്ത തവണയും ഇന്ത്യൻ അരി ഇറക്കുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബിവി കൃഷ്ണ റാവു പറഞ്ഞു.

ഇന്ത്യയ്ക്ക് പുറമെ തായ്ലൻഡ്, വിയന്ന, മ്യാൻമർ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നാണ് ചൈന അരി ഇറക്കുമതി ചെയ്യുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ