LIFESTYLE

ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കിടയിലെ ജോലിസംസ്കാരം മാറിമറിയുന്നു; ചൈനയിലെ '996 ജോലി സംസ്‌കാരം' ഇന്ത്യയിലും വ്യാപകമാകുന്നുവെന്ന് ഗോദ്‌റെജ് ഇന്റീരിയോ മേക്ക് സ്‌പേസ് ഫോര്‍ ലൈഫ് സര്‍വേ

25 Oct 2019

കൊച്ചി: ജോലി സമ്മര്‍ദം മൂലം മൂന്നിലൊന്നിലധികം(34 ശതമാനം) ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്കൊപ്പം ആവശ്യത്തിന് സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്ന് ഗോദ്‌റെജ് ഇന്‍റീരിയോ നടത്തിയ മേക്ക് സ്‌പേസ് ഫോര്‍ ലൈഫ് സര്‍വേ പറയുന്നു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പവും സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും പ്രഫഷണലുകള്‍ വെളിപ്പെടുത്തുന്നു.

കുടുംബം, സുഹൃത്തുക്കള്‍, പാഷന്‍ എന്നിവയ്ക്ക് സമയം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. ചൈനയിലെ '996 ജോലി സംസ്‌കാരം' (രാവിലെ 9 മുതല്‍ രാത്രി 9 വരെ, ആഴ്ചയില്‍ ആറു ദിവസം) ഇന്ത്യയിലും പടരുകയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 64 ശതമാനവും പറഞ്ഞത് ജോലി സമ്മര്‍ദ്ദം മൂലം അവര്‍ക്ക് കുടുംബാംഗങ്ങളുമായി ആവശ്യത്തിനു സമയം പങ്കുവയ്ക്കുവാന്‍ കഴിയുന്നില്ലെന്നാണ്. പങ്കാളിയുമായി നല്ല രീതിയില്‍ ചെലവഴിക്കാന്‍ സമയം കിട്ടുന്നില്ലെന്ന് 28 ശതമാനവും വ്യക്തമാക്കി. സുഹൃത്തുക്കളുമായി ഒത്തുകൂടാന്‍ സമയം ലഭിക്കുന്നില്ലെന്ന് 21.1 ശതമാനം പേരും മാതാപിതാക്കളുമായി സംസാരിച്ചിരിക്കാന്‍ കഴിയുന്നില്ലായെന്ന് 16.2 ശതമാനവും പേരും വ്യക്തമാക്കി. 14 ഇന്ത്യന്‍ നഗരങ്ങളിലെ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കിടയിലാണ് ഗോദ്‌റെജ് ഇന്‍റീരിയോ ഈ സര്‍വേ നടത്തിയത്.

ജോലിയുടെ അധിക സമ്മര്‍ദ്ദം മൂലം ഇന്ത്യക്കാര്‍ക്ക് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ ആവശ്യത്തിനു സമയം ലഭിക്കുന്നില്ലെന്നും സാങ്കേതിക വിദ്യ മൂലം കൂടുതല്‍ സമയം ലഭിക്കുമെന്ന പൊതു വിശ്വാസത്തിനെതിരാണ് ഈ സര്‍വേയിലെ കണ്ടെത്തലെന്നും ഗോദ്‌റെജ് ഇന്റീരിയോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനില്‍ മാത്തൂര്‍ പറഞ്ഞു. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഗോദ്‌റെജ് ഇന്‍റീരിയോ നവീനമായി രൂപകല്‍പ്പന ചെയ്ത ഗൃഹോപകരണങ്ങള്‍ വഴി വീടുകള്‍ക്കു പുതുജീവന്‍ നല്‍കുവാനുള്ള ബോധപൂര്‍വമായ ശ്രമത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Related News


Special Story

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു