ECONOMY

അമേരിക്കയുമായി തുടരുന്ന വ്യാപാര യുദ്ധം ചൈനീസ് സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിക്കുന്നു; സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ചൈനീസ് വളര്‍ച്ച 30 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, ഇനിയും പോര് തുടര്‍ന്നാല്‍ സ്ഥിതി കൂടുതൽ വഷളായേക്കും

16 Jul 2019

ന്യൂഏജ് ന്യൂസ്, ന്യൂയോര്‍ക്ക്: സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ചൈനീസ് വളര്‍ച്ച നിരക്കിന് ഇടിവ് നേരിട്ടു. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചപാദമാണിത്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയുടെ തളര്‍ച്ചയ്ക്ക് പ്രധാന കാരണം അമേരിക്കയുമായി തുടരുന്ന വ്യാപാര യുദ്ധമാണ്. 

വളര്‍ച്ച നിരക്ക് ഇടിഞ്ഞതോടെ അമേരിക്കയുമായി തുടരുന്ന വ്യാപാര യുദ്ധത്തില്‍ തിരിച്ചടി കൊടുക്കാന്‍ ചൈനയ്ക്ക് കഴിയാതെ വരും. ചൈനീസ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 6.2 ശതമാനമാണ് വളര്‍ച്ച നിരക്ക്. ഇത് ഒന്നാം പാദത്തില്‍ 6.4 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയുടെ വളര്‍ച്ച നിരക്ക് 6.6 ശതമാനമായിരുന്നു. ചൈനീസ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍ പ്രകാരം വളര്‍ച്ച നിരക്ക് ഈ വര്‍ഷം 6.0 മുതല്‍ 6.5 ശതമാനം വരെയായി കുറയും. 

ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് (എന്‍ബിഎസ്) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 'ആഗോള സമ്പദ്‍വ്യവസ്ഥയില്‍ തളര്‍ച്ചയുണ്ട്. രാജ്യാതിര്‍ത്തിക്ക് പുറത്തുളള ചാഞ്ചാട്ടവും അനിശ്ചിതത്വവവും വളരുകയാണ്. ഇത് വളര്‍ച്ച നിരക്കിനെ ബാധിക്കുന്നുണ്ട്.' എന്‍ബിഎസ് വക്താവ് മാവോ ഷെങ് യോങ് പറയുന്നു. ഇതോടെ അമേരിക്കയുമായി ഇനിയും പോര് തുടര്‍ന്നാല്‍ ചൈനീസ് സാമ്പദ്‍വ്യവസ്ഥയില്‍ പ്രതിസന്ധി കനത്തേക്കും. 



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ