AUTO

ലെവൽ 2 സെൽഫ് ഡ്രൈവ് ഫീച്ചറുമായി ലോകത്തെ വിസ്മയിപ്പിക്കാൻ ലീപ്മോട്ടോഴ്സ് എത്തുന്നു; ഒറ്റചാർജിൽ 403 കി.മീ വാഗ്ദാനം

Newage News

19 May 2020

ലക്ട്രിക് വാഹന രംഗത്ത് എന്നും ഒരുപടി മുന്നിലാണ് ചൈന. ലോകത്ത് ഇന്നു വിൽക്കുന്ന പകുതിയിലധികം ഇലക്ട്രിക് വാഹനങ്ങളും ചൈനയിലാണ്. അതുകൊണ്ടു തന്നെ നിരവധി പരീക്ഷണങ്ങളും റേഞ്ചു കൂടിയ വാഹനങ്ങളുമാണ് ചൈനീസ് വിപണിയിലെത്തുന്നത്. ഇപ്പോഴിതാ ലെവൽ 2 ഓട്ടോണമസ് സിസ്റ്റം, 400 കിലോമീറ്റർ റേഞ്ച് തുടങ്ങി കുറഞ്ഞ വിലയിൽ വാഹന ലോകത്തെ അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ചൈനീസ് സ്റ്റാർട്ട് അപ് കമ്പനിയായ ലീപ് മോട്ടോഴ്സിന്റെ രണ്ടാമത്തെ കാർ എത്തുന്നു.

ടി 03 എന്ന പേരിട്ടിരിക്കുന്ന കാറിന് 65800 യുവാൻ മുതൽ 75800 യുവാൻ വരെയാണ് വില (7 ലക്ഷം മുതൽ  8.07 ലക്ഷം). 400 സ്റ്റാന്റേർഡ് എഡിഷൻ, 40 കംഫർട്ട് എഡിഷൻ, 400 ഡ്യുലക്സ് എഡിഷൻ എന്നിങ്ങനെ മൂന്നു വകഭദങ്ങളിലാണ് വാഹനം വിപണിയിലെത്തിയത്. 36.5 kWh ഹൈ പെർഫോമൻസ് ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന വാഹനം ഒറ്റചാർജിൽ 403 കിലോമീറ്റർ വരെ സ‍ഞ്ചരിക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 155 എൻഎം ടോർക്കുള്ള 55 kW ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തേകുന്നത്. അരമണിക്കൂറിൽ ബാറ്ററിയുടെ 80 ശതമാനം ചാർജാകും. എട്ടു വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്ററാണ് വാറന്റി.

അക്സിലറേഷൻ, ബ്രേക്കിങ്, ലൈൻ ചെയ്ഞ്ചിങ് എന്നിവ ചെയ്യുന്ന ലെവൽ 2 ഓട്ടോണമസ് ഡ്രൈവ് സിസ്റ്റമാണ് കാറിൽ ഉപയോഗിക്കുന്നത്. 10 ഓട്ടോണമസ് ഡ്രൈവ് അസിസ്റ്റുകൾ നൽകുന്നതിനായി 12ൽ അധികം സെൻസറുകൾ വാഹനത്തിലുണ്ട്. കൂടാതെ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 3620 എംഎം നീളവും 1652 എംഎം വീതിയും 1577 എംഎം ഉയരവുമുണ്ട് ഈ ചെറു കാറിന്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story