FINANCE

ചിട്ടി ബിൽ പാർലമെന്റ് പാസ്സാക്കി; ചിട്ടിത്തുകയുടെ അനുവദനീയ പരിധി 3 മടങ്ങു വർധിപ്പിച്ചു

30 Nov 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ചിട്ടിത്തുകയുടെ അനുവദനീയ പരിധി 3 മടങ്ങു വർധിപ്പിക്കുന്ന ചിട്ടി ഫണ്ട് ബിൽ രാജ്യസഭയും പാസാക്കി. ബിൽ കഴിഞ്ഞ 20ന് ലോക്സഭ പാസാക്കിയിരുന്നു. ഒരാളോ 3 േപർ വരെ ചേർന്നോ നടത്തുന്ന ചിട്ടിയുടെ പരമാവധി തുക ഒരു ലക്ഷം രൂപയിൽനിന്ന് 3 ലക്ഷമാകും, നാലോ അതിൽ കൂടുതൽ പങ്കാളികളോ നടത്തുന്ന ചിട്ടിയുടേത് 6 ലക്ഷത്തിൽനിന്ന് 18 ലക്ഷമാകും. 

ചിട്ടി ഫോർമാൻമാരുടെ കമ്മിഷൻ 5 ശതമാനത്തിൽനിന്ന് 7 ശതമാനമാകും. ചിട്ടിക്ക് 12% ചരക്ക്, സേവന നികുതി(ജിഎസ്ടി) ഏർപ്പെടുത്തിയത് ജിഎസ്ടി കൗൺസിലാണെന്നും അതു പുനഃപരിശോധിക്കാൻ കേന്ദ്രത്തിനു സാധിക്കില്ലെന്നും ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ചിട്ടിതട്ടിപ്പുകളെക്കുറിച്ചു ചർച്ച ചെയ്യാൻ ഉടനെ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story