CORPORATE

BREAKING NEWS: മണപ്പുറം ഫിനാൻസിലും സിഐടിയു സമരം തുടങ്ങുന്നു; സെപ്റ്റംബർ 2 മുതൽ സമരമെന്നറിയിച്ച് നോട്ടീസ് നൽകി

31 Aug 2019

ന്യൂഏജ് ന്യൂസ് 

തൃശൂർ: മുത്തൂറ്റിന് പിന്നാലെ മണപ്പുറം ഫിനാൻസിലും സിഐടിയു സമരം തുടങ്ങുന്നു. സെപ്റ്റംബർ 2, 3 തീയതികളിൽ സൂചനാ പണിമുടക്ക്. തുടർന്ന് സമരം വ്യാപിപ്പിക്കും. മുത്തൂറ്റ് സമര നേതാക്കൾ തന്നെയാണ് മണപ്പുറം സമരത്തിനും പിന്നിൽ. വലപ്പാട്ടെ മണപ്പുറം ഫിനാൻസ് ആസ്ഥാനത്തു സമരക്കാർ ഒരുക്കങ്ങൾ തുടങ്ങി. രണ്ടാഴ്ച മുൻപ് പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു.മുത്തൂറ്റിലേതിന് സമാനമായ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നിലവിൽ മണപ്പുറം ഫിനാൻസിൽ ഔദ്യോഗിക ട്രേഡ് യൂണിയനുകൾ ഇല്ല. മണപ്പുറം അടക്കം എൻബിഎഫ്സികളിലെല്ലാം ട്രേഡ് യൂണിയൻ ഉണ്ടാക്കാനാണ് സിഐടിയു തീരുമാനം. സർവീസ് സെക്ടറിൽ യൂണിയൻ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമാണിത്.

ഐറ്റി രംഗത്ത് യൂണിയൻ ഉണ്ടാക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ്, സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകൾ. ചിലയിടങ്ങളിൽ കടന്നു കയറുകയും ചെയ്തു. സർവീസ് സെക്റ്ററിൽ പൊതുവെ ജീവനക്കാർ ട്രേഡ് യൂണിയൻ പ്രവർത്തനത്തോട് അധികം താല്പര്യം കാണിക്കുന്നില്ല. ന്യൂ ജനറേഷൻ തൊഴിലിടങ്ങളിൽ പ്രത്യേകിച്ചും. ഇത് സിഐടിയുവിനെ അസ്വസ്ഥമാക്കുന്നു. 

എൻബിഎഫ്സികളിലും ജീവനക്കാർ ട്രേഡ് യൂണിയൻ പ്രവർത്തനത്തോട് വലിയ ആഭിമുഖ്യം പുലർത്തുന്നില്ല. കിട്ടുന്നവരെ സംഘടിപ്പിച്ചും, പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നുമാണ് സമരം കൊഴുപ്പിക്കുന്നത്. മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്തിയും, ബലം പ്രയോഗിച്ചും നിശ്ശബ്ദരാക്കുന്നു.

സർവീസ് സെക്റ്ററിലേക്കും ട്രേഡ് യൂണിയൻ പ്രവർത്തനവും, സമരങ്ങളും കടന്നു കയറുന്നത് വലിയ ആശങ്കയോടെയാണ് വ്യവസായ ലോകം കാണുന്നത്. സർക്കാർ ഇക്കാര്യത്തിൽ പുലർത്തുന്ന നിസംഗത അവരെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.

Content Highlights: citu declares strike in manappuram finance

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story